ഭരത് മുരളി നാടകോത്സവം: പ്രേക്ഷക ശ്രദ്ധ നേടി ‘ദി ഐലന്‍ഡ്’

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ (കെ.എസ്.സി) സംഘടിപ്പിക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റര്‍ ദുബൈ അവതരിപ്പിച്ച ‘ദി ഐലന്‍ഡ്’ പ്രേക്ഷക ശ്രദ്ധ നേടി. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ സാഹിത്യ സൃഷ്ടികള്‍ കൊണ്ട് ശക്തമായി പ്രതികരിച്ച എഴുത്തുകാരനായ അതോള്‍ ഫുഗാര്‍ഡ്, നെല്‍സണ്‍ മണ്ഡേല തടവുകാരനായി കിടന്ന കുപ്രസിദ്ധമായ റോബന്‍ ഐലന്‍റിന് സമാനമായ തടവറ പശ്ചാത്തലമാക്കി രചിച്ച നാടകമാണ് ‘ദി ഐലന്‍ഡ്’. 
ഒരേ ജയില്‍മുറിയില്‍ താമസിക്കുന്ന ജോണും വിന്‍സെന്‍റും  പകല്‍ നേരത്തെ കടുത്ത ശാരീരികാധ്വാനത്തിന് ശേഷം ക്ഷീണിതരാകുന്നുവെങ്കിലും സോഫോക്ളിസിന്‍െറ ‘ദി ആന്‍റിഗണി’ നാടകം ജയില്‍ മേളയില്‍ അവതരിപ്പിക്കാന്‍ ഒരുക്കം കൂട്ടുന്നു. 
അപ്രതീക്ഷിതമായി അവരില്‍ ഒരാള്‍ക്ക് വിടുതല്‍ ഉത്തരവ് ലഭിക്കുന്നു. ഇത് ഇവരുടെ മാനസിക അകല്‍ച്ചക്ക് കാരണമാവുന്നു. ഇതാണ് നാടകത്തിന്‍െറ ഇതിവൃത്തം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.