ദുബൈ: ലോക പ്രശസ്തമായ ദുബൈ ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച ഈ വര്‍ഷത്തെ പരിപാടികളെല്ലാം ഇക്കുറി ദാനവര്‍ഷം എന്ന പ്രമേയത്തില്‍. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്യുകയും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിക്കുകയും ചെയ്ത മഹദ് സംരംഭം യു.എ.ഇയും ജനങ്ങളും കാത്തുപോരുന്ന പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അവാര്‍ഡ് സംഘാടക സമിതി അധ്യക്ഷനും ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവുമായ ഇബ്രാഹിം മുഹമ്മദ് ബു മെല്‍ഹ അഭിപ്രായപ്പെട്ടു.
രാഷ്ട്രശില്‍പി ഈ വര്‍ഷത്തെ റമദാനില്‍ നടക്കുന്ന 21ാമത് അവാര്‍ഡിനോടനുബന്ധിച്ച പ്രഭാഷണങ്ങളെല്ലാം ദാന വര്‍ഷത്തിന്‍െറ ആദര്‍ശവും ആവശ്യകതയും ഉയര്‍ത്തിക്കാണിക്കുന്നതാക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതരെ ഇതിനായി ക്ഷണിക്കും.
ദാന വര്‍ഷത്തിന്‍െറ ലോഗോ എല്ലാ പ്രസിദ്ധീകരണങ്ങളിലും കവറുകളിലും ഉള്‍ക്കൊള്ളിക്കും.
120 ലേറെ രാജ്യങ്ങളില്‍ ഈ ദൗത്യത്തിന്‍െറ സന്ദേശമത്തെിക്കാന്‍ ഇതു വഴി സാധിക്കുമെന്നും ബു മെല്‍ഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.