യു.എ.ഇക്ക് ഐക്യദാര്‍ഢ്യവുമോതി ലോകം

ദുബൈ: അഫ്ഗാനിസ്താനില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന യു.എ.ഇ ഉദ്യോഗസ്ഥര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചന പ്രവാഹം തുടരുന്നു. അതിരുകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിലയിലുള്ള രാജ്യത്തിന്‍െറ സേവന മനസ്കരായ മക്കളുടെ വിയോഗ വേദനയില്‍ പങ്കുചേരുന്നതിന് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നാണ് സന്ദേശങ്ങളും ഐക്യദാര്‍ഢ്യവുമത്തെുന്നത്. 
വിവിധ അറബ് രാജ്യങ്ങളുടെ തലവന്‍മാരും ഉന്നത ഉദ്യോഗസ്ഥരും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ വിളിച്ച് അനുശോചനമറിയിച്ചു. 
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, മെറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ ഹസന്‍ അല്‍ ബഷീര്‍, സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യവും അനുശോചനവും അറിയിച്ചു. 
തന്‍െറയും ലബനന്‍ ജനതയുടെയും അനുശോചനവും പ്രാര്‍ഥനകളുമറിയിച്ച ലബനീസ് പ്രസിഡന്‍റ് ജനറല്‍ മിഷയേല്‍ ഒൗന്‍ പരിക്കേറ്റ അംബാസഡര്‍ ജുമാ മുഹമ്മദ് അബ്ദുല്ല അല്‍ കാബി ഏറ്റവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. 
സമധാന പ്രവര്‍ത്തനം നടത്തിയ യു.എ.ഇ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമണം സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ അക്രമമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് എഡ്വിന്‍ സാമുവല്‍ പ്രതികരിച്ചു. 
യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡര്‍ ഫിലിപ്പ് പര്‍ഹാം അക്രമതെ അപലപിച്ചു.  
അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍ ഡോ. മിഷാല്‍ ബിന്‍ ഫഹം അല്‍ സലാമി അക്രമങ്ങള്‍ക്കെതിരെ അറബ് ജനത ഒറ്റക്കെട്ടായി മുന്നേറണമെന്ന് പ്രസ്താവിച്ചു. ബഹ്റൈന്‍ കൗന്‍സില്‍ ഒഫ് റപ്രസന്‍റിറ്റീവ്സ് സ്പീക്കര്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുല്ല സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി. സംഭവത്തെ അപലപിച്ച അറബ് അഭ്യന്തര മന്ത്രിമാരുടെ സെക്രട്ടറിയറ്റ് ഭീകരവാദത്തെ ഇല്ലാതാക്കാനും അറബ് -ഇസ്ലാമിക രാജ്യങ്ങളില്‍ വികസനവും സുരക്ഷയും ഉറപ്പാക്കാനും യു.എ.ഇ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചു. 
 തുനീഷ്യന്‍ വിദേശകാര്യ മന്ത്രാലയവും തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും കടുത്ത ദുഖം പ്രകടിപ്പിച്ചു.  
മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് യു.എ.ഇയുടെ രക്തസാക്ഷികള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നതെന്നും യു.എ.ഇ  പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും ഇവിടുത്തെ ജനങ്ങളും ഇനിയും ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും ദുഷ്ടശക്തികളെ വേരോടെ പിഴുതെറിയുന്നതിനുമുള്ള പോരാട്ടങ്ങളില്‍ സജീവമായി തുടരുമെന്ന് മാതൃ-ശിശു സുപ്രിം കൗണ്‍സില്‍ അധ്യക്ഷയും ഫാമിലി ഡവലപ്മെന്‍റ് ഫൗണ്ടേഷന്‍ മേധാവിയുമായ ശൈഖ ഫാതിമാ ബിന്‍ത് മുബാറക് വ്യക്തമാക്കി. രക്തസാക്ഷികളെയോര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.