അബൂദബി: ‘സുസ്ഥിര സാമ്പത്തിക-സാമൂഹിക വികസനം’ പ്രമേയത്തില്‍ ഗുജറാത്തില്‍ നടക്കുന്ന എട്ടാമത് വൈബ്രന്‍റ് ഗുജറാത്ത് ആഗോള സംഗമത്തില്‍ യു.എ.ഇ സജീവ സാന്നിധ്യം. യു.എ.ഇ സഹമന്ത്രി ഡോ. റശീദ് അഹമ്മദ് ബിന്‍ ഫഹദിന്‍െറ നേതൃത്വത്തില്‍ ബിസിനസുകാരും നിക്ഷേപകരുമടങ്ങുന്ന 50 അംഗ സംഘമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
സാമ്പത്തിക മന്ത്രാലയം വിദേശ വ്യാപാര-വ്യവസായ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ സാലിഹ്, ദുബൈ പോര്‍ട്ട്സ് വേള്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപക സമിതി സെക്രട്ടറി ജനറല്‍ ജമാല്‍ സൈഫ് ആല്‍ ജര്‍വാന്‍, സാമ്പത്തിക മന്ത്രാലയത്തിലെ വ്യാപാര പ്രോത്സാഹന ഡയറക്ടര്‍ മുഹമ്മദ് നാസര്‍ ഹംദാന്‍ ആല്‍ സആബി തുടങ്ങിയവര്‍ യു.എ.ഇ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് ആല്‍ ബന്ന, ട്രേഡ് അറ്റാഷെ അഹ്മദ് സുല്‍ത്താന്‍ ആല്‍ ഫലാഹി തുടങ്ങിവരും സംഘത്തെ അനുഗമിക്കുന്നു.
സംഗമത്തിന്‍െറ ഉദ്ഘാടന സെഷനില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‍െറ പ്രാധാന്യം ഡോ. റശീദ് അഹമ്മദ് ബിന്‍ ഫഹദ് എടുത്തുപറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിച്ച ഡി.പി വേള്‍ഡ് പോലുള്ള കമ്പനികളുടെ വിജയം അദ്ദേഹം പരാമര്‍ശിച്ചു. 26 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് യു.എ.ഇ ആതിഥ്യമരുളുന്നു. ലോകബാങ്കിന്‍െറ കണക്ക് പ്രകാരം 1280 കോടി യു.എസ് ഡോളര്‍ പ്രതിവര്‍ഷം ഇവര്‍ സമ്പാദിക്കുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കും യു.എ.ഇക്കും ഇടയില്‍ ആഴ്ചയില്‍ 1,070ത്തോളം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ബന്ധത്തിന്‍െറ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം ദ്രുതഗതിയില്‍ വളരുന്നതായി അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ സാലിഹ് പറഞ്ഞു. ഇന്ത്യയില്‍ യു.എ.ഇയുടെ നേരിട്ടുള്ള വിദേശ നിക്ഷപം 438 കോടി ഡോളറിന്‍േറതാണ്. 2000 ഏപ്രില്‍ മുതല്‍ 2016 മൂന്നാം പാദം വരെയുള്ള കണക്കാണിത്. 2015ല്‍ മാത്രം 100 കോടി ഡോളറിന്‍െറ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് യു.എ.ഇ ഇന്ത്യയില്‍ നടത്തിയത്. അറേബ്യയില്‍നിന്ന് ഇന്ത്യയില്‍ നിക്ഷേപിക്കപ്പെട്ടതിന്‍െറ 85 ശതമാനവും യു.എ.ഇയില്‍നിന്നാണ്. ഇന്ത്യയില്‍ ആദ്യം നിക്ഷേപം നടത്തിയ അറബ് രാജ്യവും ഇന്ത്യന്‍ നിക്ഷേപത്തില്‍ ലോകാടിസ്ഥാനത്തില്‍ പത്താം സ്ഥാനവുമുള്ള രാജ്യവുമാണ് യു.എ.ഇ.
ഇന്ത്യയുമായുള്ള ബിസിനസ് പങ്കാളിത്തത്തില്‍ യു.എ.ഇക്ക് മൂന്നാം സ്ഥാനമുണ്ട്. 2015ല്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 3420 കോടി ഡോളറിലത്തെിയിരുന്നു. യു.എ.ഇയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനവും യു.എ.ഇയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്.
2015ലെ കണക്ക് പ്രകാരം 4,365 ഇന്ത്യന്‍ വ്യാപാര കമ്പനികള്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 200ലധികം വാണിജ്യ ഏജന്‍സികളും 5,580 ട്രേഡ് മാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ സാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.