ദുബൈ: ബംഗളൂരുവില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ യു.എ.ഇയില്‍ നിന്ന് 250 പ്രതിനിധികള്‍ പങ്കെടുക്കും. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഒരു രാജ്യത്ത് നിന്നുള്ള ഏറ്റവും വലിയ സംഘമാണിത്. പ്രവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്യനുള്ള വേദിയായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്ന് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ വകുപ്പും കര്‍ണ്ണാടക സര്‍ക്കാരും ചേര്‍ന്ന് ഒരുക്കുന്ന സമ്മേളനത്തില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ വിവിധ സെഷനുകളിലായി വിഷയാവതരണവും ചര്‍ച്ചയും നടന്നിരുന്നു. ഇവിടെ ഉരുത്തിരിഞ്ഞ കാര്യങ്ങളില്‍ കൃത്യമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ ലോകത്തെ ഏറ്റവും വലിയ പ്രതിനിധി സംഘമായിരിക്കും ബംഗളൂരിലേക്ക് എത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി പ്രതിനിധികള്‍ ബംഗളൂരിലേക്ക് പോകും. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം എല്ലാ രംഗങ്ങളിലും മെച്ചപ്പെടാന്‍ പ്രവാസികളും പ്രവാസി സംഘടനകളുമെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
സമ്മേളനത്തിന് പോകുന്ന പ്രതിനിധികളുടെ സംഗമവും കോണ്‍സുലേറ്റില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ.റഹിം, ഇന്ത്യാ ക്ളബ് ചെയര്‍മാന്‍ വാസു ഷ്റോഫ്, മോഹനന്‍, ഫിറോസ് മര്‍ച്ചന്‍റ്, ഡോ.വാജ്പേയ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.