മുഹ്യുദ്ദീന്‍ മാല ആലാപനവും താജുല്‍ ഉലമ അനുസ്മരണവും

അബൂദബി: തളിപ്പറമ്പ അല്‍ മഖറുസ്സുന്നിയ്യ 28ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രചാരണത്തിന്‍െറ ഭാഗമായി അബൂദബി അല്‍ മഖര്‍ മുഹ്യുദ്ദീന്‍ മാല ആലാപനവും താജുല്‍ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു. അബൂദബിയില്‍ നടന്ന പരിപാടി ഐ.സി.എഫ് സെന്‍ട്രല്‍ ഉപാധ്യക്ഷന്‍ ഹംസ അഹ്സനി വയനാട് ഉദ്ഘാടനം ചെയ്തു. അല്‍ മഖര്‍ യു.എ.ഇ ദേശീയ പ്രസിഡന്‍റ് പി.കെ. ഉമര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
സഅദുദ്ദിന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി വളപട്ടണം താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. മുഹ്യുദ്ദീന്‍  മാല ആലാപനത്തിന് നബീല്‍ വളപട്ടണം അബ്ദുല്‍ ബാരി പട്ടുവം, മുസദ്ദിഖ് അഴീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ വഹാബ് ബാഖവി പ്രാര്‍ഥനയും ഹാഫിള് അനസ് അസ്ഹരി ഖിറാഅത്തും നടത്തി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സുലൈമാന്‍ ഹാജി കാങ്കോലിന് യാത്രയയപ്പ് നല്‍കി. അബ്ദുല്‍ ലത്തീഫ് ഹാജി സ്വാഗതവും ഹക്കീം വളക്കൈ നന്ദിയും പറഞ്ഞു. അബ്ദുന്നാസര്‍ ഹാജി കുപ്പം, ഷാഫി പട്ടുവം, അബ്ദുസ്സമദ് സഖാഫി, അബൂബക്കര്‍ വില്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.