ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: അബൂദബി ഇലവന് വിജയം

അബൂദബി: ഫ്രൈഡേ സ്ട്രൈക്കേഴ്സ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അബൂദബി ഇലവന്‍ ജേതാക്കളായി. മുസഫ ഇലവനെതിരെയുള്ള ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ടോസിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. സമ്മാനത്തുകയായ 9000 ദിര്‍ഹം ഇരു ടീമുകളും പങ്കിട്ടെടുത്തു. 
സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്‍റില്‍ യു.എ.ഇയിലെ 16 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് അബൂദബി മലയാളി സമാജം പ്രസിഡന്‍റ് യേശുശീലനും ചലച്ചിത്ര നിര്‍മാതാവ് നാസര്‍ പെരുമ്പാവൂരും സി.ആര്‍.ഒ ഷാജി പുഷ്പാംഗദനും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.