ദുബൈ: മകൻ അമിത് മസിനെ സ്കൂളിലാക്കാൻ ചെല്ലുേമ്പാഴാണ് സ്കൂൾ ബസ് ജീവനക്കാരുടെ പെരുമാറ്റ രീതികൾ അഡ്വ. ഷബീൽ ഉമറിെൻറ ശ്രദ്ധയിൽപ്പെട്ടത്. അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചേഷ്ടകളും പദ പ്രയോഗങ്ങളും. ബോധപൂർവമല്ലെങ്കിലും അവ കുട്ടികളുടെ മനസിൽ ഏറെ പ്രയാസങ്ങളുമുണ്ടാക്കുന്നു. ലോകപരിചയവും വിദ്യാഭ്യാസവും കുറഞ്ഞ പല നാടുകളിൽ നിന്നുള്ള ഇൗ സാധുമനുഷ്യർക്ക് മാറ്റമുണ്ടാക്കാൻ തന്നാലാവത് ചെയ്യണമെന്നും മനസിലുറച്ചു. പതിനൊന്ന് വർഷമായി വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഉേദ്യാഗസ്ഥർക്ക് പരിശീലനം നൽകി വരുന്ന ഷബീൽ ബസ്ഡ്രൈവർമാരുടെയൂം മോണിറ്റർമാരുടെയും വ്യക്തിത്വ വികസനത്തിന് പദ്ധതി മുന്നോട്ടുവെച്ചപ്പോൾ ജെ.എസ്.എസ് സ്കൂൾ അധികൃതർക്ക് നൂറുവട്ടം സമ്മതം. തജ്നീദ്^ഗുണകരമായ മാറ്റം എന്നു പേരിട്ട ക്ലാസ് 2016 സെപ്റ്റംബർ മുതൽ എല്ലാ വ്യാഴാഴ്ചകളിലും 15 മിനിറ്റു വീതമാണ് നടത്തിയത്. ഏതാനും ആഴ്ചകൾ കൊണ്ടു തന്നെ ജീവനക്കാരിൽ ഗുണകരമായ മാറ്റം പ്രകടമായി. അവരുടെ വ്യക്തിത്വവും പെരുമാറ്റരീതിയും ഉയർന്നത് ഒാരോ കുട്ടിയുടെയും സുരക്ഷക്കും സന്തോഷത്തിനും കൂടുതൽ കരുത്തായി എന്ന് സ്കൂൾ അധികൃതരും സമ്മതിക്കുന്നു. ഒടുവിൽ ഇൗ മാറ്റത്തിന് ഉൽകൃഷ്ഠതക്കുള്ള ശൈഖ് ഹംദാൻ എജ്യൂകേഷനൽ എക്സലൻസ് അവാർഡും.
ദാന വർഷത്തിെൻറ ഭാഗമായി ഏർെപ്പടുത്തിയ ഗുഡ് ഇനീഷ്യേറ്റീവ്സ് പുരസ്കാര വിഭാഗത്തിലാണ് താഴ്ന്ന വരുമാനക്കാരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജീവനക്കാർക്കായി സൗജന്യമായി നടത്തിവരുന്ന ഇൗ സേവനം തെരഞ്ഞെടുക്കപ്പെട്ടത്.
ദുബൈ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ഷബീൽ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)ക്ക് മുന്നിൽ നിർദേശം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്. മലപ്പുറം എരമംഗലം സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ: ഡോ. സുമയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.