‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

അബൂദബി: എടപ്പാള്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഇടപ്പാളയം’ സംഘടനയുടെ ഉദ്ഘാടനം 30ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ വിവിധ പരിപാടികളോടെ നടക്കും. പ്രവാസികളുടെ ഉന്നമനം ലക്ഷ്യംവെച്ച് രൂപവത്കരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ‘സാന്‍ഡ് ആര്‍ട്ട് ഷോ ആന്‍ഡ് മ്യൂസിക് ഇവന്‍റി’ല്‍ പ്രമുഖ ചിത്രകാരനും മണല്‍ചിത്രകലയില്‍ പ്രശസ്തനുമായ ഉദയന്‍ എടപ്പാളിനെയും യുഎ ഇയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എടപ്പാള്‍ നിവാസികളെയും ആദരിക്കും. യു.എ.ഇയിലെ പ്രമുഖ ഗായികഗായകന്‍മാര്‍ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ഇടപ്പാളയം പ്രസിഡന്‍റ് രജീഷ് പാണെക്കാട്ട്, സെക്രട്ടറി ഹബീബ് റഹ്മാന്‍ കോലക്കാട്ട്, സ്വാഗതസംഘം കണ്‍വീനര്‍ നൗഷാദ് കല്ലംപുള്ളി, ഉപദേശക സമിതി അംഗങ്ങളായ പ്രകാശ് പല്ലിക്കാട്ടില്‍, അഡ്വ. അബ്ദുറഹ്മാന്‍ കോലളമ്പ്, അബ്ദുല്‍ ഗഫുര്‍ വലിയക്കത്ത്, നെല്ലറ മാനേജിങ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഫോറം ഗ്രൂപ്പ് ഡയറക്ടര്‍ ത്വല്‍ഹത്ത്, ജെറ്റ് എയര്‍വേസ് പ്രധിനിധി  വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.