സി.ബി.എസ്.ഇ ഖോ ഖോ: കലാശപ്പോര് ഇന്ന്

റാസല്‍ഖൈമ: 32 ടീമുകള്‍ മാറ്റുരച്ച രണ്ടാമത് സി.ബി.എസ്.ഇ യു.എ.ഇ ക്ളസ്റ്റര്‍ ഖോ ഖോ പ്രാഥമിക മല്‍സരങ്ങള്‍ പൂര്‍ത്തിയായി. യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നായി പെണ്‍കുട്ടികളുടെ 19 ടീമുകളും ആണ്‍കുട്ടികളുടെ 13 ടീമുകളുമാണ് റാക് ഇന്ത്യന്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് സി.ബി.എസ്.ഇ യു.എ.ഇ ക്ളസ്റ്റര്‍ മല്‍സരത്തിനത്തെിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ റാക് ഇന്ത്യന്‍ സ്കൂള്‍, ലീഡേഴ്സ് പ്രൈവറ്റ് സ്കൂള്‍ ഷാര്‍ജ, ഒൗര്‍ ഓണ്‍ സ്കൂള്‍ ഷാര്‍ജ, പ്രൈവറ്റ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അബുദാബി ടീമുകളും ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ റാക് ഇന്ത്യന്‍ സ്കൂള്‍, ഹാബിറ്റാറ്റ് സ്കൂള്‍ അജ്മാന്‍, ഇന്ത്യന്‍ സ്കൂള്‍ അബുദാബി, ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അജ്മാന്‍ ടീമുകളും സെമിയിലത്തെി.  സെമി ഫൈനല്‍ മല്‍സരവും തുടര്‍ന്ന് കലാശ പോരാട്ടവും ഇന്ത്യന്‍ സ്കൂളിന് സമീപമുള്ള ഗ്രൗണ്ടില്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍റ് മേളത്തിന്‍െറ അകമ്പടിയോടെ റാക് മാമൂറ പൊലീസ് കേണല്‍ ഖാലിദ് കന്‍സഫാണ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ എസ്.എ. സലീം, ട്രഷറര്‍ മധു, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, മാനേജിംഗ് കമ്മിറ്റി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.