??.??????????? ?????????? ?????? ??????? ??? ??? ???????? ???????????? ??????????? ?????????? ??????????????? ?????????? ???????? ?????????????????????????

കോല്‍ക്കളി ആചാര്യന്  ശിഷ്യരുടെ പ്രണാമം

ദുബൈ: കോല്‍ക്കളിയെ ജനകീയമാക്കിയ എടരിക്കോട് ടി.പി.ആലിക്കുട്ടി ഗുരുക്കള്‍ക്ക് ദുബൈില്‍ ശിഷ്യരുടെ പ്രണാമം.  ഗുരുവിന്‍െറ 13ാമത്  ചരമ ദിനത്തിലാണ് ശിഷ്യര്‍ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകുടിയത്. ടി.പി.ആലിക്കുട്ടി ഗുരുക്കള്‍ സ്മാരക  മാപ്പിള കലാപഠന കേന്ദ്രമാണ്  പരിപാടി സംഘടിപ്പിച്ചത്.  
ഗായകന്‍, സംഗീത സംവിധായകന്‍, കളരിക്കാരന്‍, മര്‍മ്മ ചികിത്സകന്‍,മാപ്പിളപ്പാട്ട് രചയിതാവ് തുടങ്ങിയ മേഖലകളിലെല്ലാം  കഴിവ്  തെളിയിച്ച ഗുരുക്കള്‍ കോല്‍ക്കളിയിലുടെയാണ് ജനകീയനാകുന്നത്. കേരള സ്കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി 14 തവണ  മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിനെ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത് ആലിക്കുട്ടി ഗുരുക്കളുടെ പരിശീല മികവിലായിരുന്നു. അദ്ദേഹത്തിന്‍െറ ശിഷ്യര്‍ യു.എ.ഇയില്‍മാപ്പിള കലാരൂപങ്ങള്‍ അവതരിപ്പിച്ച് വരുന്നുണ്ട് . കോല്‍കളി, വട്ടപ്പാട്ട്,അറബനമുട്ട്,ദഫ്മുട്ട്.തുടങ്ങിയ കലകളാണ് ഇവര്‍ അവതരിപ്പിച്ചുവരുന്നത്.
അനുസ്മരണം  രക്ഷാധികാരി നെല്ലറ ഷംസുദീന്‍െറ അധ്യക്ഷതയില്‍  എ.കെ.ഫൈസല്‍ മലബാര്‍  ഉദ്ഘാടനം ചെയ്തു. ഗുരുക്കളുടെ പ്രധാന ശിഷ്യന്‍ അസീസ് മണമ്മല്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി. നാസര്‍ ,ലത്തീഫ് ,ശിബിലി ,ആദില്‍ നിഷാദ്,  മുജീബ് പാലത്തായി,അബ്ുദസമദ് എടരിക്കോട് , ശിഹാബ് കളത്തിങ്ങല്‍,   ജാസിം ,ശബീബ്,ഗഫൂര്‍ മണമ്മല്‍,സൈതലവി,നദീര്‍,ഫസിഹ്,ഇര്‍ഷാദ്,അബ്ദുറഹ്മാന്‍,അസീക്ക്,തുടങ്ങിയവര്‍ സംസാരിച്ചു. റഹ്മത്തുള്ള സ്വാഗതവും ജലീല്‍ പുക്കിപറപ്പ് നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.