അബൂദബി: ജീപാസ് ‘യു ഫെസ്റ്റ്’ കലോത്സവത്തിന്‍െറ അബൂദബി എമിറേറ്റ്തല മത്സരത്തില്‍ അബൂദബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍ ജേതാക്കളായി. അബൂദബി സെന്‍റ് ജോസഫ്സ് സ്കൂളിനാണ് രണ്ടാം സ്ഥാനം. സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍ 87 പോയന്‍റും സെന്‍റ് ജോസഫ്സ് സ്കൂള്‍ 60 പോയന്‍റും നേടി.
മുസഫ ബ്രൈറ്റ് റൈഡേഴ്സ് സ്കൂളില്‍ നടന്ന കലാമേളയില്‍ അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ 12ലധികം സ്കൂളുകളിലെ ആയിരത്തോളം പ്രതിഭകളാണ് പങ്കെടുത്തത്. തിരുവാതിര, ഇംഗ്ളീഷ് പദ്യപാരായണം, ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, വേഷപ്രച്ഛന്നം, സംഘനൃത്തം, മാപ്പിളപ്പാട്ട്, സംഘഗാനം ഇനങ്ങളിലാണ് മത്സരം നടന്നത്.
വിജയികള്‍ക്ക് മുസഫ ബ്രൈറ്റ് റൈഡേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഋഷികേശ്, ഇക്വിറ്റി പ്ളസ് എം.ഡി ജൂബി കുരുവിള, സാട്ട്ല്‍ പെര്‍ഫ്യൂംസ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ലിജോ ജോണ്‍സണ്‍, ജീപാസ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ബിജു അക്കര, ഫൈസല്‍ ബിന്‍ അഹമദ്, അരുണ്‍കുമാര്‍, മായ, ഡോണ തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു.
റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്ക് ശേഷമാണ് യു ഫെസ്റ്റ് കലോത്സവം അബൂദബിയിലത്തെിയത്. ജീപ്പാസ്, ജോയ് ആലുക്കാസ് എന്നിവയുമായി ചേര്‍ന്ന് ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങ്ങാണ് സംഘടിപ്പിക്കുന്നത്.
ഷാര്‍ജ എമിറേറ്റിലെ മത്സരങ്ങള്‍ 18നും ദുബൈ എമിറേറ്റിലെ മത്സരങ്ങള്‍ 19 നും അരങ്ങേറും. എമിറേറ്റ്തല മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ 25ന് ഷാര്‍ജയില്‍ നടക്കുന്ന മെഗാ ഫൈനലില്‍ മത്സരിക്കും.
വിജയികള്‍ക്ക് പ്രൈസ് മണി അടക്കമുളള സമ്മാനങ്ങള്‍ക്ക് പുറമെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതരുടെ സമ്മതപത്രത്തോടെ www.youfestuae.com വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.