ദുബൈ: നഗരത്തിലെ കെട്ടിടങ്ങളിലൊന്നില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് ലിഫ്റ്റിന്‍െറ വാതിലുകള്‍ അകത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 3.15ഓടെയാണ് ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങിയതായ സന്ദേശം പൊലീസ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്.
12 മിനുട്ടിനകം പൊലീസ് രക്ഷാപ്രവര്‍ത്തന വിഭാഗം സ്ഥലത്തത്തെി. 15ാം നിലയിലാണ് ലിഫ്റ്റിന്‍െറ പ്രവര്‍ത്തനം നിലച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. അറബ് വംശജയായ സ്ത്രീയും ദക്ഷിണേഷ്യക്കാരനായ പുരുഷനുമാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് ലിഫ്റ്റിന്‍െറ വാതിലുകള്‍ അകത്തി പരിക്ക് കൂടാതെ ഇവരെ രക്ഷപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞു. സിവില്‍ ഡിഫന്‍സും ആംബുലന്‍സ് വിഭാഗവും സ്ഥലത്തത്തെിയിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയാല്‍ ഭയപ്പെടാതെ അലാം മുഴക്കുകയാണ് വേണ്ടതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭയപ്പെട്ടാല്‍ മോഹാലസ്യപ്പെട്ട് വീഴുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ലിഫ്റ്റിന്‍െറ വാതിലില്‍ ശക്തിയായി അടിച്ച് കെട്ടിടത്തിലെ സുരക്ഷാവിഭാഗത്തിന്‍െറ ശ്രദ്ധ തേടുകയുമാകാം. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.