ദുബൈ: റീജന്‍സി ഗ്രൂപ്പിന്‍െറ ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കായി വര്‍ഷംതോറും സംഘടിപ്പിക്കാനുള്ള ഗ്രാന്‍റ് ഗോള്‍ഡ് ഫെസ്റ്റ് വെള്ളിയാഴ്ച അവസാനിക്കും.
ഉപഭോക്താക്കള്‍ക്ക് 11 കിലോയിലേറെ സ്വര്‍ണവും മൂന്ന് നിസാന്‍ പട്രോള്‍ കാറും സമ്മാനമായി നല്‍കുന്ന മെഗാ പ്രമോഷനില്‍ ദിവസവും ഒമ്പത് പവന്‍ സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് മൊത്തം 600 പവന്‍ സ്വര്‍ണമാണ് ദുബൈ അല്‍ഖൂസിലെ ഗ്രാന്‍റ് സിറ്റി മാള്‍, അല്‍ ഖൈല്‍ മാള്‍, ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്, ജബല്‍ അലിയിലെ ഗ്രാന്‍റ് മിനിമാള്‍ എന്നീ നാല് ഒൗട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
കുവൈത്തില്‍ 444 പവന്‍ സ്വര്‍ണവും മെഗാ വിജയിക്ക് ഒരു കിലോ സ്വര്‍ണവും സമ്മാനമായി നല്‍കുന്നു. ഖത്തറില്‍ മെഗാ വിജയികള്‍ക്ക് രണ്ട് 2016 മോഡല്‍ നിസാന്‍ പട്രോള്‍ കാറും ഒമാനില്‍ മെഗാ വിജയിക്ക് 2016 മോഡല്‍ നിസാന്‍ പട്രോള്‍ കാറും ദിവസവും സ്വര്‍ണനാണയങ്ങളും വിതരണം ചെയ്യുന്നു. 50 ദിര്‍ഹത്തിനോ തത്തുല്യമായ തുകക്കോ സാധനം വാങ്ങുന്നവര്‍ക്കാണ്് റാഫിള്‍ കൂപ്പണ്‍ ലഭിക്കുക. പ്രമോഷനോടനുബന്ധിച്ച് നിരവധി റോഡ് ഷോകളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് അഞ്ച് ദിവസത്തെ ജര്‍മനി ഓസ്ട്രിയ ഉല്ലാസയാത്രക്കും അവസരമുണ്ട്.
വിജയികള്‍ക്കുള്ള സ്വര്‍ണസമ്മാന വിതരണം വര്‍ണാഭമായി സംഘടിപ്പിച്ച മെഗാഷോയില്‍ സിനിമാതാരം റീനു മാത്യൂസ് ആണ് നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.