ദുബൈ: ദുബൈയിലെ മലിനജല സംസ്കരണ സംവിധാനം നവീകരിക്കാന്‍ നഗരസഭ തീരുമാനിച്ചു. 1250 കോടി ദിര്‍ഹം ചെലവില്‍ അഞ്ചുവര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ദുബൈ നഗരസഭയും പാര്‍സണ്‍സ് കോര്‍പറേഷനും കഴിഞ്ഞദിവസം ഒപ്പുവെച്ചു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പദ്ധതിക്ക് അനുമതി നല്‍കിയതായി നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
ഭൂമിക്കടിയില്‍ 25 മുതല്‍ 90 മീറ്റര്‍ വരെ താഴെ നിര്‍മിക്കുന്ന ടണലിലൂടെയാണ് മലിനജല കുഴലുകള്‍ കടന്നുപോകുക. ടണലിന്‍െറ ആകെ നീളം 70 കിലോമീറ്ററായിരിക്കും. മലിനജലം ശേഖരിക്കുന്നതിന് ഭൂഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തും. ചെലവ് ഗണ്യമായി കുറക്കാന്‍ ഇതിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ പദ്ധതിയിലൂടെ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 30 ശതമാനം കുറക്കാന്‍ കഴിയും. ഇപ്പോഴുള്ള 121 പമ്പിങ് സ്റ്റേഷനുകളും മാറ്റിസ്ഥാപിക്കും. അഞ്ചുവര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാകും. മൊത്തം പദ്ധതി പൂര്‍ത്തിയാകാന്‍ ഏഴുവര്‍ഷമെടുക്കും. ദുബൈയുടെ ഭാവി വികസനം കൂടി മുന്നില്‍കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ആദ്യഘട്ടത്തില്‍ ദേരയിലും ബര്‍ദുബൈയിലും രണ്ട് ടണലുകളാണ് നിര്‍മിക്കുക. അല്‍ വര്‍സാനിലെ മലിനജല സംസ്കരണ ശാലയുമായി ഇതിനെ ബന്ധിപ്പിക്കും. രണ്ടാംഘട്ടത്തില്‍ ബര്‍ദുബൈയില്‍ നിന്ന് ജബല്‍ അലി സംസ്കരണ ശാലയിലേക്ക് ടണല്‍ നിര്‍മിക്കുക. മൈക്രോ ടണലിങ് സംവിധാനം ഉപയോഗിച്ച് ടണല്‍ നിര്‍മിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകില്ല. നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി റോഡുകള്‍ അടച്ചിടേണ്ടിയും വരില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയും പാര്‍സണ്‍സ് ഫസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജാഫര്‍ ഹലാവിയുമാണ് ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.