അബൂദബി: തൊഴില്‍ സാഹചര്യങ്ങളും കുടുംബ പ്രയാസങ്ങളും അടക്കം കാരണങ്ങളാല്‍ കലയുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ പോയ കലാകാരന്‍മാരെ അടക്കം ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ വെള്ളിയാഴ്ച അബൂദബിയില്‍ നടക്കും. കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുകയും ലേബര്‍ ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്ന 50 ഓളം പേര്‍ അടക്കം 110ഓളം കലാകാരന്‍മാരെയും കലാകാരികളെയും അണിനിരത്തി ഫിലിം ഇവന്‍റ് യു.എ.ഇയാണ് ഫിലിം ഇവന്‍റ് ഫെസ്റ്റ് 2016 എന്ന പേരില്‍ വെള്ളിയാഴ്ച ഏഴിന് കേരള സോഷ്യല്‍ സെന്‍ററില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസ ലോകത്തേക്ക് കടന്നുവരേണ്ടി വരികയും കലാ ജീവിതത്തിന് വേദനയോടെ അവധി നല്‍കേണ്ടി വരുകയും ചെയ്തവരെ അടക്കം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിവുകള്‍ ഉള്ളവര്‍ക്ക് വേദി ഒരുക്കുകയാണ് പരിപാടിക്ക് പിന്നിലെ ലക്ഷ്യം. ഇതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും ലക്ഷ്യമിടുന്നുണ്ട്. കോഴിക്കോട് രണ്ട് പേരെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്‍െറ കുടുംബത്തിനുള്ള സഹായവും പരിപാടിയില്‍ വിതരണം ചെയ്യും. നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ നൃത്തവിരുന്നും ഡോള്‍ ഡാന്‍സറും മജീഷ്യനുമായ നിയാസ് കണ്ണൂരിന്‍െറ കലാപ്രകടനങ്ങളും നടക്കും.
സംവിധായകന്‍ അജ്മല്‍, രചന നാരായണന്‍കുട്ടി, ഫിലിംഇവന്‍റ് ഭാരവാഹികളായ സാഹില്‍ ഹാരിസ്, ബിജു കിഴക്കനേല, അമീര്‍ കലാഭവന്‍, ഷഫീക്ക് കണ്‍മനം, വക്കം ജയലാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.