ദുബൈ: ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ 28കാരിയായ ബംഗ്ളാദേശി യുവതിക്ക് ദുബൈ കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. പഴയങ്ങാടി മാടായി പഞ്ചായത്ത് വെങ്ങര സ്വദേശി പറത്തി രാഹുല്‍ (39) മരിച്ച കേസിലാണ് ശിക്ഷ. അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ബംഗ്ളാദേശ് സ്വദേശിയായ 25കാരിക്കും അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന 45 വയസ്സുള്ള ഇന്ത്യക്കാരിക്കും മൂന്ന് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
2015 ഏപ്രില്‍ മൂന്നിന് രാത്രി പത്തുമണിയോടെ ഖിസൈസ് ലുലു വില്ളേജിന് പുറകുവശത്തെ കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിലാണ് രാഹുല്‍ മരിച്ചത്. സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപടര്‍ന്നുണ്ടായ അപകടത്തില്‍ ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
സംഭവദിവസം വൈകിട്ട് രാഹുലിന്‍െറ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്ളാറ്റിലത്തെിയിരുന്നു. ഹോര്‍ലാന്‍സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. രാത്രി 7.30ഓടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 10 മണിയോടെ ഫ്ളാറ്റിലുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി. വീട് പരിശോധിച്ച് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ എടുത്ത് കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ടു. വീട് പുറത്തുനിന്ന് പൂട്ടി ഹോര്‍ലാന്‍സിലെ താമസ സ്ഥലത്തേക്ക് പോയി. പുക വീടുമുഴുവന്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചതെന്ന് പൊലീസ് കണ്ടത്തെിയിരുന്നു.
ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് തീയണച്ചെങ്കിലും രാഹുലിനെ രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഹോര്‍ലാന്‍സില്‍ നടത്തിയ പരിശോധനയില്‍ രണ്ട് യുവതികളെയും അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഫ്ളാറ്റിന് താന്‍ തീയിട്ടില്ളെന്ന് പ്രതിയായ യുവതി കോടതിയില്‍ വാദിച്ചു. ഹൗസ്മെയ്ഡായി ജോലിചെയ്യുന്ന താന്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രാഹുലിന്‍െറ ഫ്ളാറ്റിലത്തെിയത്. വാഗ്ദാനം ചെയ്തിരുന്ന പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന് താന്‍ ഫ്ളാറ്റില്‍ നിന്നിറങ്ങി.
ഈ സമയം രാഹുല്‍ മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് നടന്നതിനെക്കുറിച്ച് തനിക്കറിയില്ളെന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാല്‍ യുവതി പുറത്തിറങ്ങിയയുടന്‍ ഫ്ളാറ്റിന് തീപിടിക്കുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായെടുത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുപേരെയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. 15 ദിവസത്തിനകം പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.