യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് നാളെ മുതല്‍ പുതിയ ഫീഡര്‍ ബസ് സര്‍വീസ്

ദുബൈ: യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ബറാഹ, അല്‍ മുതീന എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ പുതിയ മെട്രോ ഫീഡര്‍ ബസ് സര്‍വീസ് തുടങ്ങുമെന്ന് ആര്‍.ടി.എ അറിയിച്ചു. ചില റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. 
എഫ്- 01 സര്‍വീസാണ് യൂനിയനില്‍ നിന്ന് അല്‍ ബറാഹയെയും മുതീനയെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുക. 
റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് സിലിക്കോണ്‍ ഒയാസിസ് വഴി ഇന്‍റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള 365ാം നമ്പര്‍ റൂട്ട്, തിരിച്ചുള്ള 366ാം നമ്പര്‍ റൂട്ട്, യൂനിയന്‍ ബസ് സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റാന്‍റിലേക്കുള്ള ഇ-303 നമ്പര്‍ റൂട്ട് എന്നിവയുടെ ഇടവേള കുറച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും. റാസല്‍ഖോറില്‍ നിന്ന് ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനിലേക്കുള്ള 64എ, ഇന്‍റര്‍നാഷണല്‍ സിറ്റിയില്‍ നിന്ന് അല്‍ നഹ്ദയിലേക്കുള്ള 24, ദുബൈ മാളില്‍ നിന്ന് ദേര സിറ്റി സെന്‍റര്‍ വഴി ദുബൈ മാളില്‍ തിരിച്ചത്തെുന്ന 27, ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ വിവിധ ക്ളസ്റ്ററുകളെ ബന്ധിപ്പിക്കുന്ന 300 എന്നീ റൂട്ടുകളില്‍ ഇടവേള കൂട്ടി സര്‍വീസുകളുടെ എണ്ണം കുറച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചും പഠനങ്ങള്‍ നടത്തിയുമാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ളാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ആദില്‍ മുഹമ്മദ് ശാകിരി അറിയിച്ചു. തിരക്ക് കുറച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.