?????? ?????????????????? ?????????

രാജ്യത്ത് ഏറ്റവും ചൂട് കുറവ് ജെയ്സ് മലയില്‍

അബൂദബി: റാസല്‍ഖൈമയിലെ ജെയ്സ് മലയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ ശരാശരി പത്ത് ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ ചൂട്.
അതിനാല്‍ 1,934 മീറ്റര്‍ ഉയരുമുള്ള മലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളത്തെുന്നുണ്ട്. ജൂലൈ മൂന്നാം വാരം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 43 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടപ്പോള്‍ ജെയ്സ് മലയില്‍ 31 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടില്ല.
 രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഒതുങ്ങിക്കൂടുമ്പോള്‍ ജെയ്സ് മലയില്‍ യാത്രക്കാര്‍ക്ക് പുറത്തെ സാഹസികതക്കും മികച്ച പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടെന്ന് റാസല്‍ഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി സി.ഇ.ഒ ഹൈതാം മതാര്‍ പറഞ്ഞു.

ഉള്‍പ്രദേശങ്ങളില്‍ ഞായറാഴ്ച വരെ പൊടിക്കാറ്റ്
അബൂദബി: യു.എ.ഇയില്‍ ഞായറാഴ്ച വരെ പൊടിക്കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതായി ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുകാരണം കാഴ്ച ഒന്നര കിലോമീറ്ററിനുള്ളില്‍ പരിമിതപ്പെടുമെന്നും ഡ്രൈവര്‍മാര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു. തെക്കന്‍ കാറ്റും കുറഞ്ഞ മര്‍ദവും ഫലമായാണ് ഈ ദിവസങ്ങളില്‍ പൊടിക്കാറ്റ് ഉണ്ടാവുന്നതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മെറ്റീരിയോളജിസ്റ്റ് ഡോ. അഹ്മദ് ഹബീബ് അറിയിച്ചു. വായുവില്‍ കൂടിയ അളവില്‍ പൊടിപടലങ്ങളുണ്ടാവും. രാജ്യത്തിന്‍െറ ഉള്‍പ്രദേശങ്ങളിലാണ് കൂടുതല്‍ പൊടിശല്യം ഉണ്ടാവുക. ജനങ്ങള്‍ പുറത്തിറങ്ങുകയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അല്‍ഐനിന്‍െറ തെക്കുഭാഗത്ത് ശനിയാഴ്ചയോ ഞായറാഴ്ചയോ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ 85 ശതമാനം വരെ ഈര്‍പ്പനില ഉയരും. രാജ്യത്തിന്‍െറ ഉള്‍പ്രദേശങ്ങളില്‍ കൂടിയ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടും. കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമാകും. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാവുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.