ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം 5700 കോടി ദിര്‍ഹം

ദുബൈ: ഈ വര്‍ഷം ആദ്യ ആറുമാസം ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം 5700 കോടി ദിര്‍ഹമാണെന്ന് ദുബൈ ലാന്‍ഡ് ഡിപാര്‍ട്മെന്‍റ് വെളിപ്പെടുത്തി. 149 രാജ്യങ്ങളിലെ 26,000 പേരാണ് ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരാണ്. 2200 കോടി ദിര്‍ഹമാണ് ജി.സി.സി പൗരന്മാര്‍ ദുബൈയില്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്വദേശികളുടെ നിക്ഷേപം 1400 കോടി ദിര്‍ഹമാണ്. സൗദി അറേബ്യ സ്വദേശികള്‍ 400 കോടിയും കുവൈത്ത് പൗരന്മാര്‍ 100 കോടിയും നിക്ഷേപിച്ചു.
ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ സ്വദേശികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറത്തുള്ള അറബ് പൗരന്മാര്‍ 700 കോടി നിക്ഷേപിച്ചു. ജോര്‍ഡന്‍കാരാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. 150 കോടിയാണ് ഇവരുടെ നിക്ഷേപം. ഈജിപ്ത്, ലബനീസ് പൗരന്മാരാണ് തൊട്ടുപുറകില്‍. മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ ദുബൈയിലെ മൊത്തം നിക്ഷേപം 2800 കോടി ദിര്‍ഹമാണ്.
ഇന്ത്യക്കാരാണ് ഇതില്‍ മുന്‍പന്തിയില്‍. 700 കോടി ദിര്‍ഹമാണ് ഇന്ത്യക്കാരുടെ നിക്ഷേപമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ബ്രിട്ടീഷ്, പാകിസ്താനി പൗരന്മാരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.