ദുബൈ: രാജ്യത്ത് പ്രഖ്യാപിച്ച ഈദ് അവധി ദിനങ്ങളില്‍ ദുബൈ എമിഗ്രേഷന്‍െറ രണ്ട് സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബൈ എമിഗ്രേഷന്‍ വ്യത്തങ്ങള്‍ അറിയിച്ചു.
അല്‍ മനാര്‍ സെന്‍റര്‍, അല്‍ തവാര്‍ സെന്‍റര്‍ ഓഫീസുകളാണ് തുറക്കുക . ജൂലൈ മൂന്ന് മുതല്‍ ഏഴുവരെയുള്ള അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ഈ കേന്ദ്രങ്ങളില്‍ സേവനം ലഭിക്കുക. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും . ദുബൈ എമിഗ്രേഷന് വെള്ളിയും ശനിയും അടക്കം ഒമ്പത് ദിവസമാണ് അവധി ഉള്ളത്.അത് പ്രകാരം ജൂലൈ 10 നാണ് ഇനി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഈദ് അവധികളില്‍ ദുബൈയില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ നടപടിക്രമങ്ങളാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചുട്ടുള്ളത് .കുടുതല്‍ ആളുകള്‍ എത്തുന്ന ചെക്കിങ് പവലിയനുകളില്‍ നടപടിക്ക് കുടുതല്‍ ജീവനക്കാരെ നിയമിക്കും.
കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തികരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വിപുലപ്പെടുത്തിട്ടുണ്ട് .12സെക്കന്‍ഡ് ആണ് സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള യാത്ര നടപടിക്ക് വേണ്ട സമയം.ഈദ് ആഘോഷിക്കാന്‍ ദുബൈയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.