ഷാര്‍ജ: രാജീവന്‍ നെടിയപറമ്പില്‍ വര്‍ഷങ്ങളായി മുടങ്ങാതെ റമദാന്‍ വ്രതം എടുക്കുന്നു.അത് വിശപ്പിന്‍െറയും ദാഹത്തിന്‍െറയും കാഠിന്യം അറിയാന്‍ വേണ്ടി മാത്രമുള്ളതല്ല രാജീവന്. സേവനത്തിന് കൂടിയുള്ളതാണ്. അത് കൊണ്ടാണ് ജോലി സമയം കഴിഞ്ഞാല്‍ രാജീവന്‍ സജ വ്യവസായ മേഖലയിലെ ഇഫ്താര്‍ ക്യാമ്പുകളിലേക്ക് തിരിക്കുന്നത്. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്‍പന്തിയില്‍ തന്നെ രാജീവനുണ്ടാകും. കൂടെയുള്ളവരെല്ലാം നമസ്കാരത്തിന് പോയാല്‍ മനസ് നിറയെ പ്രാര്‍ഥനയുമായി രാജീവന്‍ ഇഫ്താര്‍ തമ്പ് ശുചീകരണം ആരംഭിക്കും. നാല് വര്‍ഷമായി രാജീവന്‍െറ സാന്നിധ്യം സജയിലെ ക്യാമ്പിലുണ്ട്.
റമദാനില്‍ സജയിലെ ക്യാമ്പില്‍ മാത്രം ഒതുങ്ങുന്നതല്ല രാജീവന്‍െറ സേവനം. താമസിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങളിലെ സെക്യുരിറ്റിക്കാര്‍ക്കും മറ്റും ഭക്ഷണം എത്തിക്കാനും ഇദ്ദേഹം സമയം കണ്ടത്തെുന്നു. ജീവിതം സേവിക്കാനും സ്നേഹിക്കാനും ഉള്ളതാകണം. റമദാന്‍ വിശപ്പിന്‍െറയും ദാഹത്തിന്‍െറയും കാഠിന്യം അനുഭവിപ്പിച്ചു തരികയാണ്. അത് കൊണ്ട് തന്നെ നോമ്പെടുത്ത് ശീലിച്ച ഒരാള്‍ക്ക് വിശക്കുന്നവനെ കണ്ടാല്‍ തലതാഴ്ത്തി പോകാനാവില്ല എന്നാണ് രാജീവന്‍ പറയുന്നത്. ദുബൈയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ അക്കൗണ്ടന്‍റാണ് രാജീവന്‍. കൊയിലാണ്ടി വെങ്ങളം സ്വദേശിയാണ്. ആറ് വര്‍ഷമായി ദുബൈയിലത്തെിയിട്ട്. ഇവിടെ എത്തിയത് മുതല്‍ ഒരു നോമ്പ് പോലും മുടങ്ങിയിട്ടില്ല. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സജയില്‍ നാല് വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ഇഫ്താര്‍ ക്യാമ്പിലും രാജീവന്‍ സ്ഥിരമായ സേവന മുഖമാണ്. സജ്നയാണ് ഭാര്യ. മകള്‍: ശ്രിനന്ദ (ശ്രിമോള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.