ഷാര്‍ജ: ഈദാഘോഷം കെങ്കേമമാക്കാന്‍ ഷാര്‍ജയില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറുമെന്ന് അധികൃതര്‍ പറഞ്ഞു. അല്‍ ജുബൈല്‍ മാര്‍ക്കറ്റ്, അല്‍ ലയ്യയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഖാലിദ് ലഗൂണ്‍, മറ്റ് പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഈദാഘോഷ പരിപാടികള്‍ നടക്കുക.
ഈദ് ദിനത്തില്‍ തുടങ്ങുന്ന പരിപാടികള്‍ ഒന്‍പത് വരെ നീളും. വൈകീട്ട് ഏഴു മുതല്‍ രാത്രി 10.30 വരെയാണ് പരിപാടികള്‍ നടക്കുക. ആയിരത്തൊന്ന് രാവുകള്‍, അലിബാബയും 41 കള്ളന്‍മാരും, സിന്‍ബാദ് ആന്‍ഡ് ദി പ്രിറ്റി പ്രിന്‍സസ്, തദ്ദേശിയ നൃത്ത രൂപങ്ങളായ അയാല, ഹര്‍ബിയ എന്നിവയാണ് അവതരിപ്പിക്കുക. ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്ക് മികച്ച ഈദ് കലാ വിരുന്ന് ഒരുക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് മാര്‍ക്കറ്റ് ഡയറക്ടര്‍ അലി ആല്‍ സുവൈദി പറഞ്ഞു. റമദാനിലും നിരവധി കലാപരിപാടികള്‍ മാര്‍ക്കറ്റില്‍ നടന്നിരുന്നു. ഈദ് ദിനങ്ങളില്‍ ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാന പദ്ധതിയിലും പങ്കെടുക്കാം. വിജയികള്‍ക്ക് നിസാന്‍ എക്സ് ട്രയല്‍ കാറാണ് സമ്മാനം. അല്‍ ജുബൈലിനെ ഉപഭോക്താക്കളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുകയാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.