ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായി  നസിറുദ്ദീന്‍ ഷാ;  നാടകം അബൂദബിയിലും ദുബൈയിലും

ദുബൈ: പ്രമുഖ ഇന്ത്യന്‍ നടന്‍ നസിറുദ്ദീന്‍ ഷാ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായി വേഷമിടുന്ന നാടകം  അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി യു.എ.ഇ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക്.  ജനുവരി 28 മുതല്‍ 30 വരെ അബൂദബി, ദുബൈ എന്നിവിടങ്ങളിലാണ് നാടകം വേദിയിലത്തെുക. 
ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന്‍െറ ജീവിതത്തിന്‍െറ കാണാപ്പുറങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്ന ഇംഗ്ളീഷ് നാടകം രചിച്ചത് ഗബ്രിയേല്‍ ഇമ്മാനുവലാണ്.  ഷായാണ് സംവിധായകന്‍.
28ന് വ്യാഴാഴ്ച രാത്രി എട്ടിന് അബൂദബി തിയേറ്ററിലും  29, 30 തീയതികളില്‍  ദുബൈ മാള്‍ ഓഫ് എമിറേറ്റ്സില്‍െ സെന്‍റര്‍പോയന്‍റ് തിയേറ്ററിലും 75 മിനിറ്റ് നീളുന്ന നാടകം പ്രദര്‍ശിപ്പിക്കും. 150 മുതല്‍ 700 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.