അക്ഷരനിലാവ് സാഹിത്യ ശില്‍പശാല

ദുബൈ: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാധ്യമമാണ് സാഹിത്യമെന്ന് അഡ്വ: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.ദുബൈ കെ.എം.സി.സി സര്‍ഗധാര യു.എ.ഇ വായന വര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘അക്ഷരനിലാവ്’ സാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിലയുറപ്പിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ള പൂര്‍വകാല കഥാകൃത്തുക്കള്‍ എഴുതിയിരുന്നത്. ‘എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രം ഇന്നും  പ്രസക്തമാവുന്നത് എഴുത്തിന്‍െറ ദാര്‍ശനികതക്കുള്ള ഉദാഹരണമാണ്. 
ക്യാമ്പ്  ഡയറക്ടര്‍ ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ, യുവ കലാസാഹിതി ദുബൈ പ്രസിഡന്‍റ് സുഭാഷ് ദാസ് ,ബഷീര്‍ തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.  സുഫൈദ് ഇരിങ്ങണ്ണൂര്‍ സ്വാഗതം പറഞ്ഞു.ആദ്യ സെഷനില്‍ കഥയുടെ കാതല്‍ എന്ന വിഷയം വെള്ളിയോടന്‍ അവതരിപ്പിച്ചു. ടി.എം.എ സിദ്ദീഖ് ആമുഖവും മൂസ കൊയപ്രം നന്ദിയും  പറഞ്ഞു. കാവ്യ സുഗന്ധം  സെഷനില്‍ സത്യന്‍ മാടാക്കര , ഹണി ഭാസ്കരന്‍ എന്നിവര്‍ ക്ളാസെടുത്തു.
വി.കെ റഷീദ് ആമുഖവും അബ്ദുല്ലക്കുട്ടി ചേറ്റുവ നന്ദിയും  പറഞ്ഞു. ശ്രേഷ്ഠ ഭാഷ സെഷനില്‍ മുരളി മാസ്റ്റര്‍ ക്ളാസെടുത്തു.
അസീസ് മണമ്മല്‍ ആമുഖവും നിസാമുദ്ദീന്‍ കൊല്ലം നന്ദിയും  പറഞ്ഞു. സര്‍ഗധാര ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ ,ജന.കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്എന്നിവര്‍ നേതൃത്വം നല്‍കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.