ഷാര്‍ജ: തീവിലയായിരുന്ന പച്ചക്കറികള്‍ക്ക് വില ഇറങ്ങിത്തുടങ്ങിയത് ആളുകള്‍ക്ക് ആശ്വാസമായി. ജോര്‍ഡനില്‍ നിന്ന് തക്കാളി വരവ് കൂടിയതോടെ കിലോക്ക് ഏഴ് ദിര്‍ഹവും വിട്ട് പാഞ്ഞിരുന്ന തക്കാളി നാല്, അഞ്ച് ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്. ഒമാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയില്‍ നിന്ന് മറ്റിനം പച്ചക്കറികളുടെ വരവും ശക്തമായതോടെയാണ് വിലയിറക്കം ആരംഭിച്ചത്. വില കുതിച്ച് പാഞ്ഞാല്‍ ഓണം ഉണ്ണാന്‍ ചെലവ് കൂടുമെന്നാണ് പ്രവാസി മലയാളികള്‍ കരുതിയിരുന്നത്. എന്നാല്‍ ഓണത്തിന് മുമ്പ് തന്നെ പച്ചക്കറി വില കുറഞ്ഞത് ആശ്വാസം പകരുന്നതായി മലയാളികള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി പ്രേമികള്‍ പറഞ്ഞു.
മത്സ്യത്തിന് ഇപ്പോഴും പൊള്ളുന്ന വില തന്നെയാണ്. പാവപ്പെട്ടവന്‍െറ ഇഷ്ടമായ മത്തി കിലോക്ക് 10 ദിര്‍ഹത്തില്‍ തന്നെയാണ്. നാല് കിലോയാണ് 10 ദിര്‍ഹത്തിന് മുമ്പ് കിട്ടിയിരുന്നത്. നത്തോലി, അയക്കൂറ, ആവോലി, അയല, അമൂര്‍, ചെമ്മീന്‍ എന്നിവക്ക് രാജകീയ വിലയാണ് ചന്തയില്‍. ചൂട് കുറയും വരെ മീന്‍ വില ഈ നിലയില്‍ തന്നെ പോകുമെന്നാണ് കണക്കാക്കുന്നത്. ചൂടത്ത് ആഴക്കടല്‍ മത്സ്യബന്ധനം കുറഞ്ഞതും ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മീന്‍ വരവ് കുറഞ്ഞതും വില കയറ്റത്തിന് പ്രധാന കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.