നാല് മേഖലകളില്‍ ഡ്രോണുകള്‍ പറത്തുന്നതിന് നിരോധം

ദുബൈ: വിമാനത്താവളങ്ങളും തന്ത്രപ്രധാന മേഖലകളും ഉള്‍പ്പെടെ ദുബൈയിലെ നാലിടങ്ങളില്‍ ആളില്ലാ പേടകങ്ങള്‍ പറത്തുന്നതിന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിരോധം ഏര്‍പ്പെടുത്തി. ഒമ്പത് പ്രദേശങ്ങളില്‍ പറത്താന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മിന്‍ഹാദ് എയര്‍ബേസ്, പാം ജുമൈറയിലെ സ്കൈ ഡൈവ് ദുബൈ തുടങ്ങിയ ഇടങ്ങളില്‍ ആളില്ലാ പേടകം പറത്താന്‍ പാടില്ല. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പറത്താനാണ് അനുമതി വാങ്ങേണ്ടത്.
ദുബൈ വിമാനത്താവളത്തിന് സമീപം ആളില്ലാ പേടകം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 55 മിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
മുന്‍കൂട്ടി അനുമതി വാങ്ങാന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദത്തിനായി പറത്തുന്നവര്‍ക്ക് 50 ദിര്‍ഹവും വാണിജ്യ ആവശ്യങ്ങള്‍ക്ക് 500 ദിര്‍ഹവുമാണ് ഫീസ്. നിരോധിത മേഖലകളില്‍ ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ ദുബൈ പൊലീസിന്‍െറ സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കും. പിഴ തുക എത്ര വേണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. വിമാനങ്ങള്‍ ഡ്രോണുകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.