മാതൃകാ പ്രവേശ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ദുബൈ: ‘ഗള്‍ഫ് മാധ്യമം’  ഈ മാസം ഒമ്പതിന് എജുകഫെ സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയോടനുബന്ധിച്ച് നടത്തിയ  മാതൃകാ പ്രവേശ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കി പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ‘മോക് എന്‍ട്രന്‍സ്’ നടത്തിയത്. മെഡിക്കല്‍ വിഭാഗത്തില്‍ പ്ളസ് വണ്ണില്‍ ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ എം.കെ. മസ്വാ സൈനബും പ്ളസ് ടുവില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ നിഹാല ബിജലി ലത്തീഫും ഒന്നാമതത്തെി. എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്ളസ് വണ്ണില്‍ തൃശൂര്‍ വിജയഗിരി പബ്ളിക് സ്കൂളിലെ വി.ഇ.എ ജുസൈമും പ്ളസ് ടുവില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ ഇര്‍ഷാദും ഒന്നാമതത്തെി. 
പ്ളസ് വണ്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അബൂദബി ഇന്ത്യന്‍ സ്കൂളിലെ ഹനാന്‍ റഹ്മ ഷാഫി, മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിദ മുസ്തഫ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തത്തെി. 
പ്ളസ് ടു മെഡിക്കല്‍ പരീക്ഷയില്‍ തൃശൂര്‍ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളിലെ തസ്മിയ രണ്ടും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ഇര്‍ഫാന ഇബ്രാഹിം മൂന്നും സ്ഥാനത്തത്തെി. 
എന്‍ജിനീയറിങില്‍ പ്ളസ് വണ്‍ വിഭാഗത്തില്‍  കോഴിക്കോട് റേയ്സിലെ ഹാനീ ബിലാല്‍ രണ്ടും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ മുഹമ്മദ് ഫര്‍ഹാന്‍ മൂന്നും സ്ഥാനത്തത്തെി. എന്‍ജിനീയറിങ് പ്ളസ് ടുവില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ നദീം മുഹമ്മദ്, ഫുജൈറ സെന്‍റ് മേരീസ് സ്കൂളിലെ ഷൈന തൊണ്ടാലില്‍ സീനി രണ്ടും മൂന്നും സ്ഥാനത്തത്തെി. വിജയികള്‍ക്ക് ഗള്‍ഫ് മാധ്യമം പ്രത്യേക ഉപഹാരം നല്‍കും.
വിസ്ഡം എജുക്കേഷനുമായി സഹകരിച്ച് നദുബൈ ഖിസൈസ് ബില്‍വ ഇന്ത്യന്‍ സ്കൂളിലെ എജുകഫെ വേദിയില്‍ നടത്തിയ പരീക്ഷ യഥാര്‍ഥ എന്‍ട്രന്‍സില്‍ മാനസിക സമ്മര്‍ദ്ദം കുറക്കാനും വേഗത്തില്‍ ഉത്തരമെഴുതാനുമുള്ള നല്ല പരിശീലനമായിരിന്നെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.