ഷാര്‍ജ: അബൂശഗാരയിലെയും അബൂദാനിഖിലെയും യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് അല്‍ ഹംറയിലേക്ക് മാറ്റുന്നു. കടയുടമകള്‍ക്ക് ഇതുസംബന്ധിച്ച നോട്ടിസ് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് നല്‍കി. ഡിസംബര്‍ 31ന് മുമ്പ് ഒഴിയണമെന്നാണ് നോട്ടിസ്. അല്‍ ഹംറ പ്രദേശത്തെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്- അല്‍ദൈദ് റോഡ് ഇന്‍റര്‍സെക്ഷന് സമീപമാണ് പുതിയ മാര്‍ക്കറ്റ്. നിശ്ചിത തിയതിക്കകം കടകള്‍ ഇങ്ങോട്ട് മാറ്റാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടിസില്‍ പറയുന്നു. അബൂശഗാരയിലെയും അബൂദാനിഖിലെയും ഗതാഗത തിരക്ക് കുറക്കുകയും പാര്‍ക്കിങിന് സ്ഥലമില്ലാത്ത അവസ്ഥ ഒഴിവാക്കുകയുമാണ് ലക്ഷ്യം. 4.20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് പുതിയ മാര്‍ക്കറ്റ്. വിവിധ ഇനം വാഹനങ്ങള്‍ വേര്‍തിരിച്ച് വില്‍പനക്കായി നിര്‍ത്തിയിടാന്‍ ഇവിടെ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.