ഷാർജ: മലയാള വാർത്താമാധ്യമ രംഗത്ത് വഴിത്തിരിവ് സൃഷ്ടിച്ച ‘മാധ്യമ’ത്തിെൻറയും ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെയുള്ള അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും പിറവിയൂം പുരോഗതിയും വിശദമാക്കുന്ന ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് രചിച്ച പുസ്തകം പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനാണ് പ്രൗഢവും ലളിതവുമായ ചടങ്ങിൽ വായനക്കാർക്ക് സമർപ്പിച്ചത്. ഹംസ അബ്ബാസ് സ്വന്തം നാട്ടുകാരനാണെങ്കിലും ആദ്യമായി കണ്ടുമുട്ടുന്നത് വർഷങ്ങൾക്ക് മുമ്പ് കുവൈത്തിൽ വെച്ചാണെന്ന് ടി.പത്മനാഭൻ പറഞ്ഞു.
കുവൈത്ത് കേരള സമാജം തനിക്ക് നൽകിയ സ്വീകരണസമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് ഹംസ അബ്ബാസ് നടത്തിയ പ്രസംഗം തന്നെ അമ്പരിപ്പിച്ചു.തെൻറ കഥകളെക്കുറിച്ച് ആഴത്തിൽ പഠിച്ച് നടത്തിയ പ്രഭാഷണമായിരുന്നു അത്. അദ്ദേഹം ലോക സഞ്ചാരം അല്പം കുറച്ചു ഇതുപോലുള്ള പുസ്തകങ്ങളും പഠനങ്ങളും എഴുതാൻ കൂടുതൽ ശ്രദ്ധിക്കണമെന്ന് ടി.പത്മനാഭൻ പറഞ്ഞൂ.ഭാഷക്കും പത്രപ്രവർത്തനത്തിനും ചെയ്ത സേവനങ്ങളെ മുൻനിർത്തി ആർക്കെങ്കിലും പത്മശ്രീ ലഭിക്കാൻ അർഹതയുണ്ടെങ്കിൽ അത് ഹംസ അബ്ബാസിനാണെന്ന് ചടങ്ങിൽ ആശംസ നേർന്ന് സംസാരിച്ച എഴുത്തുകാരൻ പി.കെ.പാറക്കടവ് പറഞ്ഞു. മലയാള ഭാഷയെ കടലിനക്കരെ എത്തിച്ച, പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിച്ച വ്യക്തിയാണ് അദ്ദേഹം. ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ ചരിത്ര ഗ്രന്ഥമാണ്. മലയാള മാധ്യമരംഗത്തെ ധീരപരീക്ഷണത്തിെൻറ കഥ അതിന് നേതൃത്വം കൊടുത്തയാൾ തന്നെ എഴുതിയിരിക്കുകയാണ്–പാറക്കടവ് പറഞ്ഞു.ഒരു തലമുറക്ക് കൈമാറേണ്ട സന്ദേശമാണ് താൻ ഈ പുസ്തകത്തിലൂടെ നിർവഹിക്കുന്നതെന്ന് വി.കെ.ഹംസ അബ്ബാസ് ചടങ്ങിൽ വ്യക്തമാക്കി.
ഈ കൈമാറ്റം നടന്നില്ലെങ്കിൽ താൻ കുറ്റവാളിയാകും. ഒരു ബദൽ മാധ്യമം സൃഷ്ടിച്ചെടുക്കാനും അതുവഴി പുതുവിപ്ലവത്തിന് തുടക്കംകുറിക്കാനും നടത്തിയ ധീര യത്നത്തിെൻറ പ്രതിഫലനവും അതിെൻറ ഫലപ്രാപ്തിയുമാണ് ‘മാധ്യമ’വും ‘ഗൾഫ് മാധ്യമ’വും. ഏതെങ്കിലും വ്യക്തിയുടെ ശ്രമഫലമല്ല, നൂറു കണക്കിനാളുകളുടെയും ലക്ഷകണക്കിന് വായനക്കാരുടെയും സഹകരണത്തിെൻറ ഫലമാണ് ഈ വിജയം. ഇതിനായി ഒരുപാട് കനൽപഥങ്ങൾ താണ്ടേട്ടിവന്നിട്ടുണ്ട്. ആ കഠിന ശ്രമങ്ങളുടെ ഫലമായി തുറന്നുവെക്കപ്പെട്ട കവാടങ്ങളിലുടെ മറ്റു മാധ്യമങ്ങൾക്കൂം കടന്നുവരാൻ സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും ഹംസ അബ്ബാസ് പറഞ്ഞു. മാധ്യമം കുടുംബത്തിൽ നിന്നുള്ള മീഡിയവൺ ചാനലിെൻറ വരവ് ദൃശ്യ,ശ്രാവ്യ മാധ്യമരംഗത്തെ മറ്റൊരു വിപ്ലവം തന്നെയാണ്.
1987ൽ മാധ്യമത്തിെൻറ ഉദ്ഘാടന വേദിയിൽ വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് ഇതാ വെള്ളിമാട്കുന്നിൽ ഒരു വെള്ളിനക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്. ആ വാക്കുകളാണ് ഈ പുസ്തകത്തിന് തലക്കെട്ടായി നൽകിയത്. ജനാധിപത്യത്തെയും മതേതരത്വത്തെയും അപകടപ്പെടുത്തുന്ന വിധത്തിൽ വർഗീയ രാക്ഷസീയത വളർന്നുവരുന്ന ഘട്ടത്തിൽ അതിനെതിരായ സമരമായിരിക്കണം മാധ്യമത്തിെൻറ പ്രഥമ ലക്ഷ്യമെന്ന് അന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ ഓർമിപ്പിച്ചിരുന്നു. ആ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി തന്നെയാണ് ഇത്രയൂം കാലം മാധ്യമം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മാധ്യമത്തിെൻറ പ്രഥമ എഡിറ്റർ കൂടിയായ ഹംസ അബ്ബാസ് പറഞ്ഞു.
പത്മശ്രീയേക്കാൾ താൻ ആഗ്രഹിക്കുന്നത് വായനക്കാരിൽ നിന്ന് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.മീഡിയവൺ മിഡിലീസ്റ്റ് വാർത്താവിഭാഗം മേധാവി എം.സി.എ നാസർ ആശംസ നേർന്നു. പ്രമുഖ റേഡിയോ ടെലിവിഷൻ പ്രവർത്തകനായ കെ.കെ.മൊയ്തീൻ കോയ ചടങ്ങിെൻറ അവതാരകനായിരുന്നു. ഗൾഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാൻ നന്ദിപറഞ്ഞു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ ഉടൻ വിപണിയിലെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.