പൊടിക്കാറ്റിൽ മൂടി യു.എ.ഇ-Video

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പൊടിക്കാറ്റ്​. പുലർച്ചെ മുതൽ ആരംഭിച്ച കാറ്റ്​ വാഹന ഗതാഗതത്തിന്​ കാര്യമായ പ്രശ്​നങ്ങളുണ്ടാക്കി. അൽഖൈൽ റോഡിൽ ഒരു അപകടം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. എന്നാൽ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ വിമാനങ്ങളെല്ലാം സമയം പാലിച്ച്​ പറന്നതായി അറിയുന്നു.

തീരമേഖലകളിൽ കാറ്റ്​ കൂടുതൽ ശക്​തമാണ്​. 2000 മീറ്ററിൽ താഴെയാണ്​ കാഴ്​ച പരിധി. വാഹനയാത്രികരും കടലിൽ പോകുന്നവരും കർശന ജാഗ്രത പുലർത്തണമെന്ന്​ ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ശക്​തമായ മുന്നറിയിപ്പ്​ നൽകി. മൂടിക്കെട്ടിയ കാലാവസ്​്​ഥയാണെങ്കിലും താപനില ഉയരാൻ സാധ്യതയുണ്ട്​.   45.4  ഡിഗ്രിയാണ്​ ബറഖയിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട്​.  

 

ആസ്​ത്മ പോലുള്ള അസുഖമുള്ളവർ, വയോധികർ, കുട്ടികൾ എന്നിവർ പുറത്തിറങ്ങു​േമ്പാൾ പ്രത്യേക ​​ശ്രദ്ധ പുലർത്തണമെന്നും പൊടിക്കാറ്റ്​ ആരോഗ്യ ​പ്രശ്​നങ്ങൾക്ക്​ വഴിവെച്ചേക്കുമെന്നും വിദഗ്​ധർ പ്രത്യേകം നിഷ്​കർശിക്കുന്നു

Tags:    
News Summary - UAE Dust wind-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.