ജിദ്ദയിൽനിന്ന് കൈറോയിലേക്ക് പോയ വിമാനത്തിൽ യുവതി ജന്മം നൽകിയ കുഞ്ഞ്. സന്ദർഭോചിത ഇടപെടൽ നടത്തിയ വിമാന ജീവനക്കാർ

സൗദിയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ യുവതി പ്രസവിച്ചു

ജിദ്ദ: സൗദി അറേബ്യയിൽനിന്ന് യാത്രപുറപ്പെട്ട യുവതി വിമാനത്തിൽ പ്രസവിച്ചു. ജിദ്ദയിൽ നിന്ന്​ കൈറോയിലേക്ക്​ പറന്ന ഫ്ലൈനാസ്​ വിമാനത്തിലാണ് ഈജിപ്​ഷ്യൻ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഫ്ലൈനാസിന്റെ എക്സ്.വൈ 565 വിമാനത്തിൽ ഞായറാഴ്​ച ജിദ്ദയിൽ നിന്ന്​ കൈറോയിലേക്ക്​ തിരിച്ച 26 കാരിയാണ്​ വിമാനത്തിനകത്ത്​ പ്രസവിച്ചത്​.

തങ്ങളുടെ യാത്രക്കാരിലൊരാളായ യുവതിക്ക് പ്രസവവേദന തുടങ്ങിയെന്ന് അറിഞ്ഞതോടെ വിമാന ജീവനക്കാർ ഉടൻ പ്രഥമശുശ്രൂഷ നൽകുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്​ടറോട് സഹായം തേടുകയും ചെയ്തു. ഡോക്ടറുടെ പരിചരണത്തിൽ വിമാനം കെയ്​റോവിലെത്തുന്നതിന്​ മുമ്പ് തന്നെ​ പ്രസവം നടക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖകരമായിരിക്കുന്നു.

ഇരുവരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ സ്ഥിരീകരിക്കും ചെയ്തു. കെയ്​റോ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ആംബുലൻസ് മെഡിക്കൽ സംഘം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. കൂടുതൽ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Tags:    
News Summary - young woman gave birth on a flight from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.