?????? ???????? ?????? ?????? ???????????????? ???? ?????? ????????????????????? ????????????? ????????????

യാമ്പുവിൽ ട്രാഫിക് സുരക്ഷ ശക്തമാക്കാൻ റോഡ് സുരക്ഷ വിഭാഗം രംഗത്ത്

യാമ്പു: ‘നിങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഞങ്ങളുടെ ലക്ഷ്യം’ എന്ന തലക്കെട്ടിൽ മദീന മേഖലയിലെ റോഡ് സുരക്ഷ വിഭാഗ ം സ്‌പെഷ്യൽ ഫോഴ്‌സ് സംഘടിപ്പിക്കുന്ന കാമ്പയി​​െൻറ ഭാഗമായി യാമ്പുവിലും കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായ ി. റോഡ് സുരക്ഷ ലക്ഷ്യമാക്കി ഗതാഗത നിയമം പൂർണമായും പാലിക്കാൻ ബോധവത്‌കരിച്ചു കൊണ്ടാണ് വിവിധ പരിപാടികൾ സംഘടിപ് പിക്കുന്നത്. യാമ്പു നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയമ ബോധവത്‌കരണവും നിയമങ്ങളും അറിയിച്ചു കൊണ്ടുള്ള ബഹുവർണ കളറിലുള്ള ഫ്ലക്​സ്​ ബോർഡുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.


വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം നൽകാൻ വിവിധ പരിപാടികളും മത്സരങ്ങളും ബോധവത്‌കരണ പദ്ധതികളും കാര്യക്ഷമ മാക്കാനും ആസൂത്രണം ചെയ്തിട്ടുണ്ട്. ‘കുട്ടികളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം’ എന്ന പ്രമേയത്തി ലൂന്നിയ വിവിധ പരിപാടികൾ സ്‌കൂളുകളിൽ സംഘടിപ്പിക്കുവാനും സുരക്ഷ വിഭാഗം രംഗത്തുണ്ടാവും. റോഡ് സുരക്ഷയും നിയമങ്ങളും സേവനങ്ങളും വിഷയമാക്കി ലഖുലേഖകൾ പുറത്തിറക്കുന്നുണ്ട്. ‘വിഷൻ 2030’ ലക്ഷ്യം വെക്കുന്ന റോഡ് സുരക്ഷയിലെ ശാസ്ത്രീയമായ പരിഷ്കാരങ്ങളും പുരോഗതിയും സാധ്യമാക്കാനുള്ള പദ്ധതി കളും ഇത്തരം കാമ്പയിനിലൂടെ ബന്ധപ്പെട്ടവർ ഉദ്ദേശിക്കുന്നു.


റോഡുകളിൽ ഗതാഗത സുരക്ഷാനിലവാരം ഉയർത്തുക, വാഹനാപകടങ്ങൾക്ക് തടയിടുക എന്നീ ലക്ഷ്യത്തോടെ നേരത്തെ ആവിഷ്‌കരിച്ച വിവിധ പ്രചാരണ പരിപാടികൾ ഇതിനകം ഏറെ ഫലം കണ്ടതായി ബന്ധപ്പെട്ടവർ വിലയിരുത്തുന്നു. റിയാദ്, മക്ക, മദീന പ്രവിശ്യകളിലെ എല്ലാ ഹൈവേകളിലും സാഹിർ കാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിന് ശേഷം റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം പറഞ്ഞു. റോഡ് സുരക്ഷാവിഭാഗവും വാഹന മോടിക്കുന്നവരും പൊതുജനങ്ങളുമെല്ലാം ഉള്ള ബന്ധങ്ങൾ നന്നാക്കിയാൽ തന്നെ റോഡപകടങ്ങൾ കുറക്കാൻ കഴിയുമെന്നും ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ട്രാഫിക് സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും കാമ്പയിനോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - yamboo trafic suraksha-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.