സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശം

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളില്‍ 15 ദിവസത്തെ നിയന്ത്രണം പ് രഖ്യാപിച്ചു. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനാല്‍ വിവിധ കമ്പനികളുടെ മെയിന്‍ ഓഫീസുക ളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ.

സ്വകാര്യ മേഖലയി ലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. അന ിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കണം. ബാക്കിയുള്ളവര്‍ വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിപ്പിക്കണം. വെള്ളം, കമ്യൂണിക്കേഷന്‍, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ‌

മന്ത്രാലയത്തിന്റെ ഉത്തരവുകളില്‍ പറയുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

  1. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ മുഴുവന്‍ മെയിന്‍ ഓഫീസുകളും പതിനഞ്ച് ദിവസത്തേക്ക് അവധി നല്‍കണം. ഇത് മന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനാല്‍ ഇപ്പോള്‍ മുതല്‍ പ്രാബല്യത്തിലാണ്.
  2. സ്ഥാപനങ്ങളില്‍ ഒരേ സമയം 40% കൂടുതല്‍ ജീവനക്കാര്‍ പാടില്ല. എന്നാല്‍ വെള്ളം, വൈദ്യുതി, കമ്യൂണിക്കേഷന്‍ എന്നീ മേഖലയിലുള്‍പ്പെടെ അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ അമ്പതിലധികം ജീവനക്കാരുണ്ടെങ്കില്‍ ഇവിടെ നിര്‍ബന്ധമായും ചില ക്രമീകരണങ്ങള്‍ വേണം. ഓരോ ദിവസവും സ്ഥാപനത്തില്‍ ജീവനക്കാരെത്തുന്പോള്‍ ഉപകരണമുപയോഗിച്ച് താപനില നോക്കണം, ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന അകലം വര്‍ധിപ്പിക്കണം. ഹെഡ്ക്വാര്‍ട്ടേഴ്സുകളിലെ ജിം, നഴ്സറി സന്പ്രദായങ്ങളും നിര്‍ത്തലാക്കി.
  3. ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെ നാല്‍പതിലധികം ജീവനക്കാരുണ്ടെങ്കില്‍ മേല്‍പറഞ്ഞ ക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
  4. ചരക്കു നീക്കം ഉള്‍പ്പെടെയുള്ള മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഓണ്‍ലൈന്‍ വഴിയും ടെലഫോണ്‍ വഴിയും ഈ ജോലി വീട്ടില്‍ നിന്നും ചെയ്യാനാകുമെങ്കില്‍ അത് നടപ്പാക്കണം.
  5. ഗര്‍ഭിണികള്‍, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതര അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ലീവ് നല്‍കണം. ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ല.
  6. സര്‍ക്കാറുമായി സഹകരിച്ചും സര്‍ക്കാറിന് സേവനം നേരിട്ട് നല്‍കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളും മതിയായ ക്രമീകരണങ്ങളും സേവനങ്ങളും ഉറപ്പു വരുത്തി മാത്രമേ ജീവനക്കാര്‍ അവധി നല്‍കാവൂ.

ലീവ് അനുവദിക്കാതിരിക്കുന്നതും മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാതിരിക്കുന്നതും നിയമ ലംഘനമായി കണക്കാക്കും. നടപടി ക്രമങ്ങളിലെ സംശയങ്ങള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും വകുപ്പ് അറിയിച്ചു.

Tags:    
News Summary - Work from Home in Saudi Private Institution-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.