ജിദ്ദ: സ്ത്രീകളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾ നിശ്ചിത വ്യവസ്ഥകൾ കർശനമായും പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അതിൽ യാതൊരു അലംഭാവവുമുണ്ടാകില്ല. ഒാഫീസുകളിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാകണം. സഹപ്രവർത്തകാരയി പുരുഷമാരുണ്ടെങ്കിൽ സ്ത്രീ ജോലിക്കാരുടെ എണ്ണം രണ്ടിൽ കുറയരുത്. സുരക്ഷിത ബോധത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം. വ്യവസായ മേഖലയിലാണെങ്കിൽ സ്ത്രീകൾക്കായുള്ള ഷിഫ്റ്റുകളിൽ മാത്രമേ അവരെ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. സെക്യുരിറ്റി ഉദ്യോഗസ്ഥരോ അനുയോജ്യമായ ഡിജിറ്റൽ സുരക്ഷ സംവിധാനങ്ങളോ ഒരുക്കിയിരിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.