ദമ്മാം: ഖുർആൻ പഠനവും പാരായണവും പരിപോഷിപ്പിക്കുന്നതിനായി റമദാനിൽ സമസ്ത ഇസ്ലാമിക് സെൻറർ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ തജ്വീദ് കോഴ്സിെൻറ ഭാഗമായി നടത്തിയ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.
പുരുഷ വിഭാഗത്തിൽ അബ്ദുൽ റഷീദ് മൂവാറ്റുപുഴ ഒന്നാം സ്ഥാനവും ആദിൽ വെള്ളില രണ്ടാം സ്ഥാനവും മഹ്ബൂബ് മൂളിവയിൽ മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ ബുഷ്റ ഫൈസൽ ഒന്നാം സ്ഥാനവും പി.എം. ഹഫ്സത്, ജസീല മുസ്തഫ, നസ്രിയ അമ്പാടി എന്നിവർ രണ്ടാം സ്ഥാനവും പി.ടി. സുലൈഖ മൂന്നാം സ്ഥാനവും നേടി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഖാരിഉം, പ്രമുഖ ഖുർആൻ പണ്ഡിതനുമായ ശരീഫ് റഹ്മാനി മഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഒരുമാസത്തെ പഠന കോഴ്സ് 150ലധികം പഠിതാക്കൾ ഉപയോഗപ്പെടുത്തി.
മുസ്തഫ ദാരിമി നിലമ്പൂർ, മജീദ് വാഫി കോടിയോറ, നജ്മുദ്ദീൻ വാണിയമ്പലം എന്നിവർ പുരുഷ വിഭാഗത്തിലും ലുലു വാഫിയ നാദാപുരം, ശഅബാനത്ത് വാഫി വനിതാ വിഭാഗത്തിലും മെൻറർമാരായി പരിശീലനമൊരുക്കി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എസ്.െഎ.സി നാഷനൽ വൈസ് പ്രസിഡൻറ് ഇബ്രാഹീം ഓമശ്ശേരി നിർവഹിച്ചു.
ഈസ്റ്റേൺ പ്രൊവിൻസ് കാര്യദർശി മാഹീൻ വിഴിഞ്ഞം, അബ്ദുറഹ്മാൻ പൂനൂർ, അഷ്റഫ് അശ്റഫി, സുബൈർ അൻവരി കൊപ്പം, മുജീബ് കൊളത്തൂർ, ഇസ്ഹാഖ് കോടൂർ, ഹാരിസ് പടുപ്പിൽ, മുനീർ കൊടുവള്ളി എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സവാദ് ഫൈസി വർക്കല അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും നൂറുദ്ദീൻ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.