ബുറൈദ: വിവിധ മതവിഭാഗങ്ങളിലെ വിദ്യാർഥികൾ യൂനിഫോമിനൊപ്പം അവരുടെ വിശ്വാസമനുസരിച്ച വസ്ത്രധാരണം നടത്തുന്ന നാട്ടിൽ ഹിജാബിന് മാത്രം വിലങ്ങിടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്ന് ഉനൈസ കെ.എം.സി.സി വാർഷിക പൊതുയോഗം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഫാഷിസ്റ്റ് മാർക്സിസ്റ്റ് അവിശുദ്ധ ബാന്ധവത്തിന്റെ മകുടോദാഹരണമാണ് ലോകായുക്തയുടെ ചിറകരിഞ്ഞ ഓർഡിനൻസിൽ ഗവർണറുടെ ഒപ്പുവെക്കലും പകരമായി ബി.ജെ.പി നേതാവിന്റെ നിയമനവും. പ്രവാസികൾക്ക് കേരള സർക്കാർ ഉറപ്പ് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയാകുന്ന സാഹചര്യമാണുള്ളതെന്നും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. ഉനൈസ കെ.എം.സി.സി വാർഷിക കൗൺസിൽ മീറ്റിലും പൊതുസമ്മേളനത്തിലും ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാദർ ചെങ്കള മുഖ്യപ്രഭാഷണവും ട്രഷറർ കുഞ്ഞിമോൻ കാക്കിയ അനുമോദന പ്രസംഗവും നടത്തി. നാസർ ഒളവട്ടൂർ റിട്ടേണിങ് ഓഫിസറായിരുന്നു. ജീവകാരുണ്യ സേവനത്തിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂരിനെ ആദരിച്ചു.
ഉനൈസ കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് ടി.പി. കുഞ്ഞായൻ ഹാജിയുടെ നാമധേയത്തിലുള്ള അവാർഡ് ചന്ദ്രിക മുൻ പത്രാധിപർ സി.പി. സൈദലവിക്ക് നൽകും. ലത്തീഫ് തച്ചംപൊയിൽ, അനീഷ് ചുഴലി, ഖാജാ ഹുസൈൻ, യൂസഫ് കോണിക്കഴി, ലത്തീഫ് പെരുമണ്ണ, ഷുഹൈബ് തിരുവനന്തപുരം, നജ്മുദ്ദീൻ മേപ്പാടി, സക്കീർ ഗുരുവായൂർ, ബഷീർ വെള്ളില, റസാഖ്, ഷമീര്‍ ഫറോക്ക് എന്നിവർ സംസാരിച്ചു. സുഹൈൽ തങ്ങൾ സ്വാഗതവും അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജംഷീർ മങ്കട (പ്രസി.), സയ്യിദ് സുഹൈൽ കൊടുംപള്ളിക്കൽ (ജന. സെക്ര.), അഷ്റഫ് മേപ്പാടി (ട്രഷ.), ഷമീർ ഫറോക്ക്, നജ്മുദ്ദീൻ മേപ്പാടി, സമദ് വാണിയമ്പലം, യാക്കൂബ് കൂരാട്, അൻഷാദ് അമ്മിനിക്കാട് (വൈ. പ്രസി), ഹനീഫ തായി, ഖാജാ ഹുസൈൻ പാലക്കാട്, സക്കീർ ഗുരുവായൂർ, ഉസ്മാൻ വയനാട്, താഹിർ കായംകുളം (സെക്ര.), ടി.പി. മൂസ മോങ്ങം (ഉപദേശക സമിതി ചെയർമാൻ), ബാസിത് വാഫി (വൈ. ചെയ.) എന്നിവരെ യോഗം തെരഞ്ഞെടുത്തു. സുഹൈൽ തങ്ങൾ സ്വാഗതവും അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.