ഉംറ കഴിഞ്ഞ് മടങ്ങിയ കുടുംബം അപകടത്തില്‍പെട്ട് മാതാവ് മരിച്ചു

ബുറൈദ: ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞ് മടങ്ങിയ കുംടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മാതാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് ആസിയ മന്‍സിലില്‍ പരേതനായ എന്‍.പി.കെ ശൈഖി​​െൻറ ഭാര്യ ഫാത്തിമാബി തൈവളപ്പിലാണ് (67) മരിച്ചത്. നാട്ടില്‍ നിന്ന് സന്ദര്‍ശകവിസയിൽ വന്നതാണ്​.  ഈ മാസം ഒന്നിനാണ്​ ഇവരും മകൾ ആമിന ബാനുവും സൗദിയിലെത്തിയത്​. തുടർന്ന്​ അല്‍ഖോബാറില്‍ ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് ശിഹാബുദ്ദീനും ബന്ധു കണ്ണൂര്‍ തലശ്ശേരി സ്വദേശി മുസ്തഫക്കും ഇവരുടെ ഭാര്യമാര്‍ക്കുമൊപ്പം ഉംറക്ക് പുറപ്പെടുകയായിരുന്നു. ശനിയാഴ്ച മദീന സന്ദര്‍ശനം പൂർത്തിയാക്കി റിയാദ് എക്സ്പ്രസ് റോഡില്‍ 250 കിലോ മീറ്റർ പിന്നിട്ട ശേഷം  ഇവരുടെ വാഹനം ടൊയോട്ട പ്രാഡോ അല്‍ഖസീം പ്രവിശ്യയിലെ ഉഖ്​ലത് സുഖൂറിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഫാത്തിമാബി  തല്‍ക്ഷണം മരിച്ചു.

ശിഹാബുദ്ദീ​​െൻറ ഭാര്യ ബാസിഹാനും മുസ്തഫയുടെ ഭാര്യ തസ്നിക്കും പക്കുകളുണ്ട്. ഇവരെ അല്‍റസ്സ് ജനറല്‍ ആശുപത്രിയിലും നിസാര പരിക്കേറ്റ മറ്റുള്ളവരെ ഉഖ്​ലത് സുഖൂര്‍ ആശുപത്രിയിലുമാണ്​ പ്രവേശിപ്പിച്ചത്​. വിവരമറിഞ്ഞ് സഥലത്തെത്തിയ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി പര്‍വേസ് തലശ്ശേരിയും കൂട്ടരും നടപടികള്‍ പുര്‍ത്തിയാക്കി എല്ലാവരെയും അല്‍റസ്സ് ജനറല്‍ ആശുപത്രിയിലാക്കി. 
ശിഹാബുദ്ദീനെയും ആമിനയെയും കൂടാതെ മുഹമ്മദ് കാസിം, ആസിയാ ബാനു, ഇഫ്തിഖാറുദ്ദീൻ, ഉമര്‍ ശരീഫ്, ഖമര്‍ ജലാല്‍, ബല്‍ക്കീസ് (എല്ലാവരും യു.എ.ഇ), അബ്​ദുല്ലത്തീഫ് എന്നിവരാണ് മറ്റ് മക്കള്‍. ഉഖ്​ലത് സുഖൂര്‍ ആശുപത്രി ​േമാര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ ഖബറടക്കും.

Tags:    
News Summary - umrah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.