സൗദിയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു

ഷജില , സാബിറ
 

ജിദ്ദ: റിയാദില്‍നിന്ന് മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുപോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മലയാളികുടുംബത്തിലെ രണ്ട് പേര്‍ മരിക്കുകയും  നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖി​​​െൻറ ഭാര്യ ഷജില (32) മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. 
പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിൻറ പിതാവ് അബ്​ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയിലാണ്. മദീനയിൽ നിന്ന്​ മുന്നൂറ് കിലോമീറ്റർ അകലെയാണ്​ അൽ ഊല. 
മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട്  മണിയോടെയായിരുന്നു അപകടം. വാഹനത്തി​​​െൻറ മുന്നിലെ ടയര്‍ പൊട്ടിയാണ് അത്യാഹിതമുണ്ടായത്​. 
ഫാറൂഖി​​​െൻറ  മാതാപിതാക്കാള്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.

Tags:    
News Summary - Two kerla people died in road accident saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.