ജിദ്ദ: അത്യാധുനിക നിലവാരത്തിലുള്ള ബസുകൾ തദ്ദേശീയമായി നിർമിക്കുന്നതിന് വിദേശ കമ്പനികളുമായി സൗദി അറേബ്യ ചർച്ചകൾ തുടങ്ങി. ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ ചില റോഡുകൾ ടോൾ പാതകൾ ആക്കാനും ആലോചിക്കുന്നതായി ഗതാഗത മന്ത്രി നബീൽ അൽ അമുദി പറഞ്ഞു.
നിരവധി ബസുകൾ ഇറക്കി പൊതുഗതാഗത സംവിധാനം െമച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തദ്ദേശ വ്യവസായ രംഗത്തെ ഇതിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ഇപ്പോഴത്തെ ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, ഏതൊക്കെ കമ്പനികളുമായാണ് ചർച്ച നടത്തുന്നതെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു.
കാര്യമായ വാഹനനിർമാണ വ്യവസായ മേഖല രാജ്യത്തില്ലാത്തതിനാൽ വിവിധ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ മുടക്കിയാണ് വിദേശങ്ങളിൽ നിന്ന് ഇപ്പോൾ ബസുകൾ ഇറക്കുമതി ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിന് ബസുകൾ ഇങ്ങനെ വാങ്ങിക്കഴിഞ്ഞു. റിയാദ്, ജിദ്ദ നഗരങ്ങളിൽ പഴയ നിയമവിരുദ്ധ മിനിബസുകൾ നിരോധിച്ചശേഷം നിരവധി വലിയ ബസുകൾ പുതുതായി കഴിഞ്ഞമാസങ്ങളിൽ നിരത്തിലിറക്കിയിട്ടുമുണ്ട്. 600 മെഴ്സിഡസ് ബെൻസ് സിറ്റാറോ ബസുകൾക്കായി ജർമൻ വാഹനനിർമാതാക്കളായ െഡെംലർക്ക് കഴിഞ്ഞ മേയിൽ കരാർ നൽകിയിരുന്നു.
ഡൈംലറിെൻറ ബസ് വിഭാഗത്തിന് അവരുടെ ചരിത്രത്തിൽ ലഭിച്ച ഏറ്റവും വലിയ ഒാർഡർ ആയിരുന്നു ഇത്. അതിന് പിന്നാലെ ചൈനയിലെ യുചായ് കമ്പനി സൗദി അറേബ്യക്ക് 800 ബസുകൾ കൈമാറുകയാണെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതി ചെലവ് ലാഭിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് തേദ്ദശീയ ബസ് നിർമാണ മേഖല െകട്ടിപ്പടുക്കുക വഴി സൗദി ഗതാഗത മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ ടൊയോട്ടയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് പുറമേയാണ് പുതിയ ചർച്ചകളെന്ന് മന്ത്രി അമൂദി സൂചിപ്പിച്ചു. സൗദി അറേബ്യയിൽ വാഹനനിർമാണത്തിനുള്ള സാധ്യതകൾ പഠിക്കാനാണ് ടൊയോട്ടയുമായുള്ള കരാർ.
രാജ്യത്തെ നാലിനും ആറിനുമിടക്ക് റോഡുകളിലാണ് േടാൾ ഏർപ്പെടുത്തുന്നതിനുള്ള ആലോചന നടക്കുന്നത്. ഇൗ പാതകളുടെ നടത്തിപ്പും നവീകരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും. ഇത്തരം പാതകൾ ആവശ്യമില്ലാത്ത യാത്രക്കാർക്ക് ടോൾ ഇല്ലാത്ത സമാന്തര പാതകൾ ഒരുക്കേണ്ടതിനാൽ ശ്രമകരമായ ദൗത്യമാണ് ഇതെന്നും അമൂദി കൂട്ടിച്ചേർത്തു. ഇതിെൻറ കരട് രൂപം ആറുമാസത്തിനകം തയാറാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.