ജിദ്ദ: അണുമുക്തമാക്കലിനും ശുചീകരണത്തിനും ഇൗ രംഗത്തെ മൂന്ന് വിദഗ്ധ സ്ഥാപനങ്ങള ുമായി ഇരുഹറം കാര്യാലയം ധാരണയിലെത്തി. കോവിഡ് വ്യാപനം തടയുന്നതായി ചെയ്തുവരുന് ന മുൻകരുതൽ നടപടികളുടെ തുടർച്ചയായാണിത്.
അണുമുക്തമാക്കൽ, ശുചീകരണം തുടങ്ങിയവ ഒരു സംസ്കാരമായി വളർത്തുന്നതിനും മുഴുവൻ ജോലിക്കാരും മസ്ജിദുൽ ഹറമിെൻറ പവിത്രത കാത്തു സൂക്ഷിക്കാൻ ശ്രദ്ധാലുക്കളാകാനും അവിടെ എത്തുന്നവരെ രോഗപകർച്ചയിൽ നിന്ന് തടയുന്നതിനും വിവിധ പരിപാടികളാണ് ഇരുഹറം കാര്യാലയത്തിനു കീഴിൽ നടപ്പാക്കിവരുന്നതെന്ന് സേവന, സാേങ്കതിക കാര്യ വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽജാബിരി പറഞ്ഞു.
ശുചീകരണത്തിന് ഏറ്റവും മികച്ച രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ആവശ്യമായ ജോലിക്കാരെ നൽകാനും സാധനസാമഗ്രികളും നൂതന ഉപകരണങ്ങളും ഏർപ്പാട് ചെയ്യാനും എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ ഹറമും പരിസരവും അണുമുക്തമാക്കുന്നതിന് ശുചീകരണ പ്രവർത്തനത്തിൽ അടിയന്തര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. ഇതിനായി പ്രത്യേക ആളുകളെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.