തെക്കേപ്പുറം ഫുട്ബാൾ ടൂർണമെന്റ് രണ്ടാംവാര മത്സരത്തിൽനിന്ന്
ദമ്മാം: എഫ്.സി.ഡി ദമ്മാം 37ാമത് തെക്കേപ്പുറം ഫുട്ബാള്‍ ടൂർണമെന്റ് രണ്ടാംവാരം നടന്ന സീനിയർ വിഭാഗം മത്സരത്തിൽ തോപ്പിൽ ടീമും ഓയിൽ കെമിസ്ട്രിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തോപ്പിലിന് വേണ്ടി ബർജീസും ഓയിൽ കെമിസ്ട്രിക് വേണ്ടി ഹംദാൻ അലിയും ഗോൾ നേടി.
രണ്ടാമത്തെ മത്സരത്തിൽ ഐഡിയലിങ്കും ആസ്പെയർ സൊല്യൂഷനും സമനിലയിൽ പിരിഞ്ഞു. റയ്യാൻ ഐഡിയലിങ്കിന് വേണ്ടി ഗോൾ നേടിയെങ്കിലും സെൽഫ് ഗോളിൽ സമനിലയിലാവുകയായിരുന്നു. മാസ്റ്റേഴ്സ് വിഭാഗത്തിൽ ഐഡിയലിങ്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോപ്പിൽ ടീമിനെ പരാജയപ്പെടുത്തി. മറ്റൊരു കളിയിൽ ഓയിൽ കെമിസ്ട്രി ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആസ്പെയർ സൊല്യൂഷനെ പരാജയപ്പെടുത്തി.
സബ് ജൂനിയർ വിഭാഗത്തിൽ ഐഡിയലിങ്ക് ഏകപക്ഷീയമായ ഏഴു ഗോളിന് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി. ജൂനിയർ വിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോപ്പിൽ ടീം ആസ്പെയർ സൊലൂഷനെ പരാജയപ്പെടുത്തി. കളി കാണാൻ ജിദ്ദ, റിയാദ്, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള സന്ദർശകരും ഉണ്ടായിരുന്നു. മുഖ്യാതിഥി സൗദി പൗരൻ ഹസൻ ഖുതുബിന്റെ നേതൃത്വത്തിൽ അയ്യൂബ്, ബിച്ചു, ഹംദാൻ, ഇൻസാഫ്, ഹാഷിം, ബുഖ്ഷാൻ, നിഹ്മത്, ഹിഷാം, മുഹമ്മദ് റാസി, സി.പി. ഫൈസൽ, അൽത്താഫ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.