റി​യാ​ദി​ൽ ന​ട​ന്ന സൗ​ദി-​ബ്രി​ട്ടീ​ഷ് ‘ഗ്രേ​റ്റ് ഫ്യൂ​ച്ച​ർ’ ഇ​നി​ഷ്യേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സി​ൽ നി​യോം സി.​ഇ.​ഒ ന​ള്​​മി അ​ൽ​ന​സ്​​ർ സം​സാ​രി​ക്കു​ന്നു

നി​​യോ​മി​ൽ അ​ടു​ത്ത വ​ർ​ഷം പ്രോ​ജ​ക്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ര​ണ്ട്​ ല​ക്ഷ​മാ​യി ഉ​യ​രും -സി.​ഇ.​ഒ ന​ള്​​മി അ​ൽ​ന​സ്​​ർ

റി​യാ​ദ്​: ഏ​ക​ദേ​ശം 1,40,000 തൊ​ഴി​ലാ​ളി​ക​ൾ നി​യോം പ​ദ്ധ​തി​യി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് നി​യോം സി.​ഇ.​ഒ ന​ള്​​മി അ​ൽ​ന​സ്​​ർ പ​റ​ഞ്ഞു. റി​യാ​ദി​ൽ​ന​ട​ന്ന സൗ​ദി-​ബ്രി​ട്ടീ​ഷ് ‘ഗ്രേ​റ്റ് ഫ്യൂ​ച്ച​ർ’ ഇ​നി​ഷ്യേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ടു​ത്ത വ​ർ​ഷം പ്രോ​ജ​ക്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ​ന​സ്​​ർ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ​ങ്കാ​ളി​ക​ൾ​ക്ക് നി​യോം മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്​​ധാ​നം ചെ​യ്യു​ന്നു​ണ്ട്. നി​യോം പ​ദ്ധ​തി​യി​ൽ ജീ​വി​ത മി​ടി​പ്പ്​ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ്​ അ​വി​ടെ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000 ത്തോ​ളം മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​രും ഞ​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും അ​ൽ ന​സ്​​ർ പ​റ​ഞ്ഞു.

സൗ​ദി​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ന്ന ഗ്രേ​റ്റ് ഫ്യൂ​ച്ച​ർ ഇ​നി​ഷ്യേ​റ്റീ​വ് സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി​യി​ലെ​യും ബ്രി​ട്ട​നി​ലെ​യും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 800 വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ഷ​ൻ 2030 ലെ ​അ​വ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു​മു​ള്ള പ്ര​ത്യേ​ക സെ​ഷ​ൻ ഒ​രു​ക്കി​യി​രു​ന്നു. അ​തി​ൽ നി​യോം സി.​ഇ.​ഒ ക്ക്​ ​പു​റ​​മെ ഖി​ദ്ദി​യ, ദി​ർ​ഇ​യ, റെ​ഡ്​​സീ, നി​യോം പ്രോ​ജ​ക്ടു​ക​ളു​ടെ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചി​രു​ന്നു.

Tags:    
News Summary - The number of project workers in Neom will be two lakh next year. -CEO Nalmi Alnasr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.