യൂറോ കപ്പ്, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ദല്ല എഫ്.സി പ്രദർശന മത്സരത്തിലെ വിജയികള്‍ക്ക് ജബ്ബാർ അറക്കൽ ട്രോഫി സമ്മാനിക്കുന്നു
ദമ്മാം: യൂറോ കപ്പ്, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ദല്ല എഫ്.സി സംഘടിപ്പിച്ച പ്രദർശനമത്സരം, പ്രവചനമത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആവേശകരമായ പ്രദർശന മത്സരത്തിൽ അർജൻറീന ഫാൻസിെൻറ നേതൃത്വത്തിലുള്ള ടീം, ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ഫാൻസ് ടീമിനെ പരാജയപ്പെടുത്തി. കളിയിൽ അർജൻറീന ഫാൻസ് ടീമിെൻറ മൂന്ന് ഗോളുകൾ നേടിയ മനോജിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
യൂറോ കപ്പ്, കോപ്പ അമേരിക്ക മത്സരങ്ങളിൽ കൃത്യമായ പ്രവചനങ്ങൾ നടത്തിയ മുനീറിന് സ്മാർട്ട് ഫോൺ സമ്മാനിച്ചു. ചടങ്ങിൽ ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ മുഖ്യാതിഥിയായി. ദല്ല എഫ്.സി പ്രസിഡൻറ് ജബ്ബാർ അറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷിബിലി ആലിക്കൽ സ്വാഗതവും ട്രഷറർ കെ.എ. സുനിൽ നന്ദിയും പറഞ്ഞു. ടീം മാനേജർ സദർ കോങ്ങാട്, ദല്ല എഫ്.സി ഭാരവാഹികളായ ശരീഫ് ആനമങ്ങാട്, ജിതിൻ മാത്തൻ, റംഷാദ്, നൗഫൽ, മുസമ്മിൽ, ഇംതിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.