ഫലസ്​തീൻ സഹോദരങ്ങളുടെ അവസ്ഥ വേദനിപ്പിക്കുന്നു -സൽമാൻ രാജാവ്​

റിയാദ്​: ആക്രമണങ്ങൾ മൂലം ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലാണ്​ ഈ വർഷത്തെ റമദാൻ എത്തു​ന്നത്​ എന്നത്​ വേദനാകരമാണെന്ന്​​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​. റമദാൻ വ്രതാരംഭവുമായി ബന്ധപ്പെട്ട്​ രാജ്യത്തെ ജനങ്ങൾക്ക്​ നൽകിയ സന്ദേശത്തിലാണ് രാജാവ്​​ ഹൃദയം തുറന്നത്​. ഫലസ്​തീൻ ജനതക്കെതിരെ അരങ്ങേറുന്ന ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്​ട്ര സമൂഹം ഏറ്റെടുക്കേണ്ടതി​െൻറ ആവശ്യകതയെ ഞങ്ങൾ ഊന്നിപ്പറയുന്നു.

അത്യധികം വേദനാകരമായ ഒരു സാഹചര്യത്തിലൂടെയാണ്​ കടന്നുപോകുന്നത്​. ഞങ്ങളുടെ ഫലസ്​തീൻ സഹോദരങ്ങളെ ഓർത്ത്​ വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല. ലോകം ഇത്​ കണ്ണുതുറന്ന്​ കാണണം. അവരുടെ ദുരിതമകറ്റാൻ സുരക്ഷിതവും മാനുഷികവുമായ ദുരിതാശ്വാസ ഇടനാഴികൾ തുറക്കണമെന്നും ആവശ്യപ്പെടുകയാണ്​.

അനുഗ്രഹീതമായ റമദാൻ മാസത്തി​െൻറ വരവിൽ നാം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. കരുണയുടെയും പാപമോചനത്തി​െൻറയും നരകാഗ്​നിയിൽ നിന്നുള്ള മോചനത്തി​െൻറയും മാസത്തിൽ എത്താൻ സാധിച്ചതിന് നാം അല്ലാഹുവിന് നന്ദി പറയുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമദാൻ നോമ്പെടുക്കുകയും ആചരിക്കുകയും ചെയ്യുന്നവരിൽ നമ്മളെയും നിങ്ങളെയും അല്ലാഹു ഉൾപ്പെടുത്തട്ടെ.

പുണ്യമാസമായ റമദാൻ ആഗതമായ ഈ വേളയിൽ രാജ്യത്തെ പൗരന്മാർക്കും വിദേശ താമസക്കാർക്കും ലോകമുസ്​ലീങ്ങൾക്കും എല്ലാ മനുഷ്യർക്കും ആശംസകൾ നേരുന്നു എന്നും സൽമാൻ രാജാവ്​ സന്ദേശത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.