റിയാദ്: സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് തനിമ കലാസാംസ്കാരിക വേദി റിയാദ് സനാഇയ്യ ഏരിയ കമ്മിറ്റി അസീസിയ്യ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂളിൽ നോമ്പുതുറ സംഘടിപ്പിച്ചു. തനിമ എക്സിക്യൂട്ടിവ് അംഗം ശിഹാബ് കുണ്ടൂർ ഇഫ്താർ സന്ദേശം നൽകി. ഖുർആൻ അവതരിച്ച മാസത്തിന്റെ പ്രാധാന്യമാണ് വ്രതത്തിലൂടെ അനുഷ്ഠിക്കുന്നതെന്നും ഖുർആനും വ്രതവും നമ്മുടെ ജീവിതത്തിൽ എന്ത് പരിവർത്തനമാണ് ഉണ്ടാക്കുന്നതെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും റിഷാദ് എളമരം നന്ദിയും പറഞ്ഞു. ഹനീഫ്, ഇല്യാസ് ബാവ, ഇമ്പിച്ചി മുഹമ്മദ്, ഷബീർ അഹമ്മദ്, ആഷിഖ്, ഖലീൽ, അബ്ദുറഹ്മാൻ, സാലിഹ്, ഹുസ്സൈൻ, റൈസൽ, ശരീഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.