ടീം കാപിറ്റൽ സിറ്റി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: ആഗോള മലയാളികളുടെ സമൂഹ മാധ്യമ കൂട്ടായ്മകളിൽ ഒന്നായ ‘ടീം കാപിറ്റൽ സിറ്റി’യുടെ പുതുവത്സരാഘോഷം ഈ മാസം 31ന് രാത്രി നെസ്റ്റോ അസീസിയ ഹാളിൽ അരങ്ങേറും.
സൗദിയിലെ കലാകാരന്മാർക്കൊപ്പം നാട്ടിൽ നിന്നെത്തുന്ന ഗായകരും കോമഡി കലാകാരന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാർ വയനാട്, ബിബിൻ സേവ്യർ, ജസീല പർവീൻ, രാജ സാഹിബ് എന്നീ കലാകാരന്മാരാണ് അരങ്ങിലെത്തുക.
നോൺ സ്റ്റോപ് മ്യൂസിക്കും കോമഡിയും അടങ്ങുന്ന കലാവിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മുതലാണ് പരിപാടികൾ. ടീം കാപിറ്റൽ സിറ്റി ഭാരവാഹികളായ മൻസൂർ ചെമ്മല, നസീം നസീർ, ബിൻയാമിൻ ബിൽറു, ഷമീർ പാലോട്, മുഹമ്മദ് നിയാസ്, ഷഫീക്ക് കടൂരൻ, ജംഷിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.