താജ് അൽഹിന്ദ് ബോളിവുഡ് കിച്ചൺ മാനേജ്മെൻറ് വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: ഉത്തരേന്ത്യൻ രുചിവൈവിധ്യങ്ങളുമായി താജ് അൽ ഹിന്ദ് ബോളിവുഡ് കിച്ചൺ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ പാചകലോകത്തെ പ്രമുഖരായ സൽക്കാര ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻറ് മാനേജ്മെൻറിെൻറ കീഴിൽ അൽഖോബാറിെൻറ ഹൃദയഭാഗത്ത് അമീർ തുർക്കി സ്ട്രീറ്റിലുള്ള ഈ സ്ഥാപനം ഇന്ത്യൻ പാചകരീതിയുടെ പരമ്പരാഗതവും സമകാലികവുമായ രുചികളുടെ സമന്വയമാണ് വാഗ്ദാനം ചെയ്യുന്നത്.
സൗദി അറേബ്യയിലെ പ്രവാസികളുടെ തീൻമേശകളിലേക്ക് വൈവിധ്യവും രുചികരവുമായ വിഭവങ്ങൾ വിളമ്പി നേടിയ പ്രീതിയും പ്രചാരവുമാണ് ഈ പുതിയ സംരംഭത്തിെൻറ പിന്നിലുള്ള പ്രചോദനമെന്ന് മാനേജ്‌മെൻറ് പ്രതിനിധികൾ അറിയിച്ചു. സൽക്കാര വിൻഫുഡ് ഗ്രൂപ്പിന് കീഴിൽ റിയാദിലും കിഴക്കൻ പ്രവിശ്യകളിലുമായി പത്തോളം റസ്റ്റോറൻറുകൾ പ്രവർത്തിക്കുന്നുണ്ട്. തനി നാടൻ നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന സൽക്കാര ഗ്രൂപ്പിെൻറ നിലവിലുള്ള റെസ്റ്റോറൻറുകളിൽ നിന്ന് വിഭിന്നമായി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരത്തിലൂടെയുള്ള ഒരു പാചക യാത്രയാണ് താജ് അൽ ഹിന്ദ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരമ്പരാഗതവും നൂതനവുമായ ഇൻറീരിയർ ഡിസൈെൻറ മിശ്രണത്തോടെ രൂപകൽപന ചെയ്ത ഈ റെസ്റ്റോറൻറിന് വിശാലമായ പാർക്കിങ്ങും ലിഫ്റ്റ് സൗകര്യവും ഉണ്ട്. അൽഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിെൻറ എതിർ വശത്താണ് റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. താജ് അൽ ഹിന്ദിലെ മെനു രുചിവൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ തെരുവുകളുടെയുള്ള ഒരു രാജകീയ യാത്രയുടെ അനുഭവമാണ് നൽകുക എന്ന് സ്ഥാപകൻ ഫിറോസ്ഖാൻ താജുദ്ധീൻ അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനത്തിൽ മാനേജ്മെൻറ് പ്രതിനിധികളായ കെ.വി. അബ്ദുൽ മജീദ്, അബ്ദുൽ സമദ്, ഓപ്പറേഷൻ മാനേജർ റോബർട്ട് കുമാർ, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.