സൂഖുൽ ഖുറാബ് അൽ ഹംറ ടീം ജേതാക്കൾ

ജിദ്ദ: കാളികാവ് കാപ്പയുടെ നേതൃത്വത്തിൽ ഫുട്​ബാൾ ടൂർണമ​െൻറി​​െൻറ ഫൈനലിൽ ഐ.ടി - സോക്കറും സൂഖുൽ ഖുറാബ് അൽ ഹംറയും തമ്മിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്​ ഐ.ടി സോക്കറിനെ പരാജയപ്പെടുത്തി സൂഖുൽ ഖുറാബ് അൽ ഹംറ ടീം ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയായി 1101റിയാലും മുസ്തഫ തൊണ്ടിയിൽ ടീം ക്യാപ്റ്റന്​ നൽകി.

ജിദ്ദയിൽ പ്രവാസിയായിരുന്ന കാളികാവ് സ്വാദേശി പരേതനായ മമ്പാടൻ അബ്ബാസി​​െൻറ ചികിത്സ കടബാധ്യത തീർക്കുന്നതിന് വേണ്ടിയാണ്​ ഏകദിന ടൂർണമ​െൻറ്​ സംഘടിപ്പിച്ചത്​. ട്രോഫിയും ക്യാഷ് പ്രൈസും മുജീബ്കാളികാവ് വിതരണം ചെയ്​തു. ഇസ്ഹാഖ് കാളികാവ്, സമീർ പൂളക്കൽ, സി.കെ ഇബ്രാഹീം, ഹുമയൂൺ കബീർ, ഉമ്മർ അടക്കാക്കുണ്ട്, മുജീബ് കാളികാവ്, സി.കെ ഷിഹാബ്, സ്നേവർ, പി.കെ ഗഫൂർ, ഒ.എം നാസർ, സിദ്ധീഖ് പുല്ലങ്കോട്, സെക്കീർ പെരുമുണ്ട, എൻ.എം നൗഷാദ്, അൻഞ്ചാസ് ബക്കർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - sukul buraq al hamra team-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.