സുജ സുരേന്ദ്ര​െൻറ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ബുറൈദ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂലൈ രണ്ടിന് മരിച്ച അൽറസ്‌ ജനറൽ ആശുപത്രിയിലെ സ്​റ്റാഫ് നഴ്സ് ആലപ്പുഴ പുളിങ്ങോട് സ്വദേശിനി സുജ  സുരേന്ദ്ര​​െൻറ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. അസഹനീയമായ തലവേദനയെ തുടർന്ന് ജൂൺ 14നാണ് സുജയെ ഖസീം പ്രവിശ്യയിലെ കിങ്​ ഫഹദ്  സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ്​ അന്ത്യം സംഭവിച്ചത്​. 

റിയാദിൽ നിന്ന്​ എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി കൊണ്ടുപോകുന്ന  മൃതദേഹം ബുധനാഴ്ച രാവിലെ 10ന്​ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. ബന്ധുക്കളും യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷൻ (യു.എൻ.എ)  ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങും. യു.എൻ.എയുടെ ആംബുലൻസിൽ മൃതദേഹം ജന്മനാട്ടിലെത്തിക്കും. 

സുരേന്ദ്രനാണ്​ സുജയുടെ പിതാവ്, അമ്മ ശകുന്തള. യു.എൻ.എ  പ്രസിഡൻറ്​ ജാസ്മിൻഷായുടെ ആവശ്യപ്രകാരം ഖസീം പ്രവാസി സംഘം പ്രവർത്തകനും യു.എൻ.എ അംഗവുമായ മിഥുൻ ജേക്കബ്, സാമൂഹികപ്രവർത്തകൻ സലാം  പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിത്തീകരിച്ചത്.

Tags:    
News Summary - Suja Surendran Deadbody from Saudi Arabia-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.